കാവ്യ ദിലീപ് വിവാഹം പെട്ടെന്നുണ്ടായ ഒരു തീരുമാനമായിരുന്നെന്ന് ദിലീപും കാവ്യയും പറയുമ്പോഴും ഇരുവരും തമ്മിലുള്ള പ്രണയത്തെ കുറിച്ച് തനിക്ക് നേരത്തെ അറിയാമായിരുന്നെന്ന് പറയുകയാണ് നടി കെ.പി.എ.സി ലളിത.
കൈരളി ചാനലിലെ ജെ.ബി ജംങ്ഷന്‍ പരിപാടിക്കിടെയായിരുന്നു കെ.പി.എ.സി ലളിതയുടെ പരാമര്‍ശം. ദിലീപിന് കാവ്യയെ ഇഷ്ടമായിരുന്നെന്ന് എനിക്ക് മുന്‍പേ അറിയാമായിരുന്നു.
പൊട്ടിപ്പെണ്ണാണ് കാവ്യ എന്ന് ദിലീപ് പലപ്പോഴും പറഞ്ഞിട്ടുണ്ട്. ദിലീപുമായും കുടുംബവുമായും ഞാന്‍ നല്ല ബന്ധത്തിലായിരുന്നു. അവരുടെ വിവാഹത്തിനും എന്നെ ക്ഷണിച്ചിരുന്നു. – കെ.പി.എ.സി പറയുന്നു.
വിവാഹക്കാര്യം ഒരാഴ്ചകൊണ്ട് എടുത്ത തീരുമാനമാണെന്ന് കാവ്യയും ദിലീപും ആവര്‍ത്തിക്കുമ്പോള്‍ തന്നെ ഇരുവരും തമ്മിലുള്ള പ്രണയം നേരത്തെ തന്നെ സിനിമാലോകത്ത് പരസ്യമായിരുന്നു എന്ന രീതിയിലും നിരവധി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
കാവ്യദിലീപ് വിവാഹം എത്രയോ നേരത്തെയാകാമായിരുന്നു എന്ന് നിര്‍മാതാവ് സുരേഷ് കുമാറും, വിവാഹക്കാര്യമൊന്നും പെട്ടെന്ന് ഉണ്ടായതല്ലെന്ന് നടന്‍ സലിംകുമാറും ഇരുവരുടേയും വിവാഹവേദിയില്‍ വെച്ച് തന്നെ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
കഴിഞ്ഞ മാസം 24 ാം തിയതിയായിരുന്നു ദിലീപ് കാവ്യ താരവിവാഹം. കൊച്ചിയിലെ വേദാന്ത ഹോട്ടലില്‍ വെച്ച് അടുത്തബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.