| Friday, 7th November 2014, 4:37 pm

ഇതുവരെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും സപ്പോട്ടീവായിട്ടുള്ള നടനാണ് ദിലീപേട്ടന്‍: നിക്കി ഗല്‍റാണി

ഡൂള്‍ന്യൂസ് ഡെസ്‌ക്

“വെള്ളിമൂങ്ങ”യിലൂടെ മലയാളികളുടെ മനസ്സു കീഴടക്കിയ നടിയാണ് നിക്കി ഗല്‍റാണി. ബിജു മേനോന്റെ നായികയായി വന്ന് മലയാളികളുടെ മനം കവര്‍ന്ന നായിക. “1983” എന്ന ചിത്രത്തിലൂടെയാണ് താരം മലയാള ചലച്ചിത്ര ലോകത്ത് എത്തിയത്. പുതിയ ചിത്രങ്ങളെക്കുറിച്ചും മലയാളത്തിലെ അഭിനയ വിശേഷങ്ങളെക്കുറിച്ചും നിക്കി ഗല്‍റാണി സംസാരിക്കുന്നു. ജനപ്രീയ നയകന്‍ ദിലീപിന്റെ കൂടെ “ഇവന്‍ മര്യാദരാമന്‍” എന്ന ചിത്രത്തിന്റെ ഷൂട്ടിങിലാണ് താരമിപ്പോള്‍

ദിലീപിന്റെ കൂടെയുള്ള അനുഭവം

പളനിയിലാണ് ചിത്രത്തിന്റെ ഷൂട്ടിങ്. “1983” എന്ന ചിത്രത്തിന്റ ഗാനരംഗങ്ങളും ഇവിടെയായിരുന്നു ഷൂട്ട് ചെയ്തിരുന്നത്. ഇവിടെയെല്ലാരും ഷൂട്ടിങ് എഞ്ചോയ് ചെയ്യുന്നുണ്ട്. വിഷമിച്ചിരിക്കുന്ന അല്ലെങ്കില്‍ തളര്‍ന്നിരിക്കുന്ന ആരും ഈ സെറ്റിലില്ല. എല്ലാവരും ഫുള്‍ ആക്ടീവാണ്.

ഞാന്‍ ഇതുവരെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും സപ്പോട്ടീവായിട്ടുള്ള നടനാണ് ദിലീപേട്ടന്‍. അദ്ദേഹവും ചുറ്റുമുള്ളവരും എപ്പോഴും തമാശകള്‍ പറയുകയും ചിരിക്കുകയും ചെയ്യും.

വെള്ളിമൂങ്ങയില്‍ നിന്നും “1983” ല്‍ നിന്നും വ്യത്യാസമുള്ള ഒരു വേഷമാണ് ഞാന്‍ ഈ ചിത്രത്തില്‍ ചെയ്യുന്നത്. എന്റെ അതേ വയസുള്ള പെണ്‍കുട്ടിയുടെ റോളാണ് എനിക്ക് ഈ ചിത്രത്തില്‍ ലഭിച്ചിരിക്കുന്നത്. പുറത്തെ പഠനത്തിന് ശേഷം നാട്ടില്‍ തിരിച്ചെത്തുന്ന പെണ്‍കുട്ടിയുടെ കഥാപാത്രമാണ് എന്റേത്.

മലയാളം സംസാരിക്കാന്‍ അറിയുമോ

ആദ്യത്തെതില്‍ നിന്നും ഒരുപാട് മെച്ചപ്പെട്ടിട്ടുണ്ട്. “1983” യുടെ സമയത്ത് എനിക്ക് മലയാളം ഒട്ടും അറിയില്ലായിരുന്നു. ഇപ്പോള്‍ കേട്ടാല്‍ മനസിലാവും. കഴിച്ചോ ആണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വാക്ക്. ഞാന്‍ ഭക്ഷണം കഴിക്കുമ്പോള്‍ എല്ലാവരോടും കഴിച്ചോ എന്ന് ചോദിക്കാറുണ്ട്.

മീനും ചോറുമാണ് കേരളത്തില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ട ആഹാരം. “1983” യുടെ ഷൂട്ടിങിന്റെ സമയത്ത് ഞാന്‍ രാത്രിയിലും ഉച്ചയ്ക്കും ഇതായിരുന്നു സ്ഥിരമായി കഴിച്ചിരുന്നത്. ഷൂട്ടിങ് കഴിയാറായപ്പോള്‍ ഞാന്‍ അഞ്ച് കിലോ കൂടി.

പെട്ടെന്ന് തടിക്കുന്ന ശരീരപ്രകൃതമാണ് എന്റേത് അതുകൊണ്ട് തന്നെ ഞാന്‍ ഇപ്പോള്‍ കുറച്ചെ കഴിക്കാറുള്ളു.

ഡാര്‍ലിങ് എന്ന തമിഴ് ചിത്രത്തില്‍ ഗോസ്റ്റായാണോ അഭിനയിക്കുന്നത്

അത് തെലുങ്ക് ചിത്രത്തിന്റെ റീമേക്ക് ആണ്. പക്ഷേ വ്യത്യസ്തമായാണ് തമിഴില്‍ അത് അവതരിപ്പിക്കുന്നത്. കംപോസറായ ജി.വി പ്രകാശ് അഭിനയ്ക്കുന്ന ആദ്യ ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ ഗാനരംഗങ്ങളൊഴികെയുള്ള ഭാഗങ്ങള്‍  ചെന്നൈയിലുള്ള ഒരു വീട്ടിലാണ് ചിത്രീകരിച്ചത്.

ഞാന്‍ ഇതുവരെ ഇങ്ങനെയുള്ള ഒരു വേഷം ചെയ്തിട്ടില്ല. നല്ലൊരു അനുഭവമായിരുന്നു ഇതിന്റെ ഷൂട്ടിങ്. ചിത്രം ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കിലാണ്.

ആരോഗ്യ കാര്യങ്ങള്‍

ഞാന്‍ ബംഗളുരുവില്‍ ആയിരിക്കുമ്പോള്‍ ഷൂട്ടിങ് ഇല്ലാത്ത സമയങ്ങളില്‍ മൂന്ന് മണിക്കൂര്‍ യോഗ ചെയ്യും. ഡൈറ്റ് കൃത്യമായി നോക്കുന്നുണ്ട്. ആരോഗ്യകരമല്ലാത്ത ഒരു ഭക്ഷണവും വഴിക്കാറില്ല.

സഹോദരിയുടെ കൂടെ റാമ്പില്‍ നടന്നല്ലോ

പരസ്യങ്ങള്‍ക്ക് വേണ്ടി മാത്രമാണ് ഇതിനു മുമ്പ് റാമ്പില്‍ നടന്നിട്ടുള്ളത്. എന്റെ സഹോദരി ഒരു മോഡലാണ്. ആദ്യമായാണ് ഇങ്ങനെ ഒരു അനുഭവം. സഹോദരിയുടെ കൂടെ റാമ്പ് വാക്ക് നടത്താന്‍ പറ്റിയതില്‍ വളരെ സന്തോഷം

അടുത്ത പ്രൊജക്ട്

ഒരു മലയാള ചിത്രമാണ്. ജനുവരിയില്‍ ഷൂട്ടിങ് ആരംഭിക്കും. ചിത്രത്തെക്കുറിച്ച് കൂടുതല്‍ പറയാനായിട്ടില്ല.

Latest Stories

We use cookies to give you the best possible experience. Learn more