കൊല്‍ക്കത്ത: ജനാധിപത്യം എന്തെന്ന് അറിയാത്തയാളാണ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ്.
പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ മറ്റ് പാര്‍ട്ടികളിലെ സ്ഥാനാര്‍ത്ഥികളെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാന്‍ പോലും തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ അനുവദിക്കുന്നില്ലെന്ന് ഘോഷ് ആരോപിച്ചു.
‘പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ പോലും ജനങ്ങളെ തൃണമൂല്‍ നേതാക്കള്‍ അനുവദിക്കുന്നില്ല. ആരാണ് വോട്ടെണ്ണലില്‍ കൃത്രിമം കാണിക്കുന്നതെന്ന് ജനങ്ങള്‍ മനസ്സിലാക്കിക്കഴിഞ്ഞു. മുനിസിപ്പാലിറ്റികളിലേക്കുള്ള തെരഞ്ഞെടുപ്പ് വരെ നീട്ടി വെച്ചിരിക്കുകയാണ്. ഇതില്‍ നിന്ന് വ്യക്തമാണ്. മമതയ്ക്ക് വേണ്ടത് ജനാധിപത്യമല്ല’, ഘോഷ് പറഞ്ഞു.
ദിലീപ് ഘോഷിന്റെ പോസ്റ്ററുകളും കൊടികളും പ്രവര്‍ത്തകര്‍ നശിപ്പിച്ചു. തൃണമൂല്‍ വിട്ട് വന്ന ജിതേന്ദ്ര തിവാരിയ്ക്ക് സീറ്റ് നല്‍കിയതാണ് പണ്ടബേശ്വര്‍ നിയമസഭാ മണ്ഡലത്തിലെ പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്.
ജിതേന്ദ്ര തിവാരി തൃണമൂലിലായിരുന്നപ്പോള്‍ ബി.ജെ.പി പ്രവര്‍ത്തകരെ നിരന്തരം ആക്രമിക്കുമായിരുന്നെന്ന് പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി. ജിതേന്ദ്ര തിവാരിയ്ക്കായി പ്രവര്‍ത്തനത്തിനിറങ്ങില്ലെന്നും അവര്‍ പറഞ്ഞു.
ജിതേന്ദ്രയെ മാറ്റണമെന്നും അല്ലെങ്കില്‍ ബി.ജെ.പിയ്ക്കെതിരെ സ്വതന്ത്രസ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു. കാലങ്ങളായി ബി.ജെ.പിയ്ക്കായി പ്രവര്‍ത്തിക്കുന്നവരെ പരിഗണിക്കാത്തത് അംഗീകരിക്കാനാകില്ലെന്ന് റായ്ഗഞ്ചിലെ ബി.ജെ.പി നേതാവും പറഞ്ഞു.
നിരവധിയിടങ്ങളില്‍ ബി.ജെ.പി ഓഫീസുകള്‍ തകര്‍ക്കുകയും രേഖകള്‍ തീയിട്ട് നശിപ്പിക്കുകയും ചെയ്തു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക