| Tuesday, 3rd October 2017, 6:35 pm

'ദിലീപേട്ടന്‍ കുറ്റവിമുക്തന്‍ ആകുന്ന ദിവസം നമുക്ക് ആഘോഷിക്കാം, അതാണ് ശരി'; ആഘോഷങ്ങള്‍ പാടില്ലെന്ന് ദിലീപ് ഫാന്‍സ് സ്റ്റേറ്റ് കമ്മിറ്റി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപ് 85 ദിവസത്തെ ജയില്‍വാസത്തിനുശേഷം പുറത്തിറങ്ങിയപ്പോള്‍ ദിലീപ് ഫാന്‍സ് ഏറെ ആവേശത്തോടെയാണ് ദിലീപിനെ സ്വീകരിക്കാന്‍ ആലുവ സബ്ജയില്‍ പരിസരത്തും ദിലീപിന്റെ വീട്ടിലും എത്തിയത്. എന്നാല്‍ ആരാധകരോട് ആഘോഷങ്ങള്‍ പാടില്ലെന്ന നിര്‍ദേശമാണ് ദിലീപ് ഫാന്‍സ് സ്റ്റേറ്റ് കമ്മിറ്റി മുന്നോട്ട് വച്ചത്.


Also Read: ദിലീപിനെ സ്വീകരിക്കാന്‍ വീട്ടില്‍ താരങ്ങളും സംവിധായകനും


ദിലീപ് കുറ്റവിമുക്തനാകുന്ന ദിവസം ആഘോഷിക്കാമെന്നും അതാണ് ശരിയെന്നുമാണ് ദിലീപ് ഫാന്‍സിന്റെ സ്റ്റേറ്റ് കമ്മിറ്റിയുടെ പേരില്‍ പുറത്തുവന്ന കുറിപ്പില്‍ പറയുന്നത്. ജയിലിനു മുന്നിലേക്ക് പോകുകയോ ആഘോഷങ്ങള്‍ സംഘടിപ്പിക്കുകയോ ചെയ്യരുതെന്നും കമ്മിറ്റി പറയുന്നു.

ചോരകുടിക്കാന്‍ കത്ത് നില്‍ക്കുന്ന കഴുകന്മാര്‍ പുറത്തു ഉണ്ട് ഓര്‍ക്കുക എന്ന മുന്നറിയിപ്പാണ് ഫാന്‍സ് അസോസിയേഷന്‍ ആരാധകര്‍ക്ക് നല്‍കുന്നത്.


Dont Miss: ജയിലില്‍  പോയി കാണാന്‍ എനിക്ക് ഭയമായിരുന്നു; ജാമ്യം കിട്ടിയാല്‍ പൊട്ടിക്കാന്‍ വീട്ടില്‍ പടക്കം വാങ്ങി വെച്ചിട്ടുണ്ടെന്നും ധര്‍മ്മജന്‍ ബോള്‍ഗാട്ടി


ഫാന്‍സ് കമ്മിറ്റിയുടെ കുറിപ്പ് പൂര്‍ണ്ണ രൂപത്തില്‍ വായിക്കാം:

“ദിലീപ് ഫാന്‍സ് സ്റ്റേറ്റ് കമ്മിറ്റിയുടെ അറിയിപ്പ്..

ദിലീപ് ഫാന്‍സ് പ്രവര്‍ത്തകര്‍ ആരും ജയിലിനു മുന്നിലേക്ക് പോകുകകയോ ആഘോഷങ്ങള്‍ സംഘടിപ്പിക്കുകയോ ചെയ്യരുത്. ദിലീപേട്ടന് പുറത്തിറങ്ങാന്‍ ഒരുപാട് നടപടി ക്രമങ്ങള്‍ ഉണ്ട്..അതില്‍ ആരും തടസ്സം നില്‍ക്കരുത്.. നിങ്ങള്ക്ക് ദിലീപേട്ടനെ കാണാനും സംസാരിക്കാനും ഉള്ള അവസരം ഞങ്ങള്‍ ശരിയാക്കി താരം. ദിലീപേട്ടന്റെ വീട്ടിലോ മറ്റെവിടെ എങ്കിലും വെച്ചോ അവസരം ഉണ്ടാക്കാം..ദയവായി ഇന്നത്തെ ദിവസം നിശബ്ദത പാലിക്കുക. ചോരകുടിക്കാന്‍ കത്ത് നില്‍ക്കുന്ന കഴുകന്മാര്‍ പുറത്തു ഉണ്ട് ഓര്‍ക്കുക. ദിലീപേട്ടന്‍ കുറ്റവിമുക്തന്‍ ആകുന്ന ദിവസം നമുക്ക് ആഘോഷിക്കാം. അതാണ് ശരി.. ippol ജയിലിനു പുറത്തു നില്‍ക്കുന്നവര്‍ ഫാന്‍സ് പ്രവര്‍ത്തകര്‍ അല്ല, ഏട്ടനെ സ്‌നേഹിക്കുന്നവരും നാട്ടുകാരും ആണ്..അവരോടും കൂടെ ഉള്ള അപേക്ഷ ആണ്. നിങ്ങടെ വികാരം മനസ്സിലാക്കി തന്നെ ആണ് പറയുന്നത്.”

We use cookies to give you the best possible experience. Learn more