| Tuesday, 11th April 2017, 10:59 am

ഇനിയും ഉപദ്രവിച്ചാല്‍ പല പ്രമുഖരുടെ പേരും പറയേണ്ടി വരും; മഞ്ജുവുമായുള്ള ജീവിതത്തില്‍ സംഭവിച്ചതെന്ത് ; മനസുതുറന്ന് ദിലീപ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആദ്യവിവാഹത്തെ കുറിച്ച് മനസുതുറന്ന് നടന്‍ ദീലീപ്. മനോരമ ഓണ്‍ലൈനിന് നല്‍കിയ സുദീര്‍ഘമായ അഭിമുഖത്തിലാണ് ദീലീപ് തന്റെ ജീവിതത്തെ കുറിച്ച് മനസുതുറന്നത്.

1998 ലായിരുന്നു എന്റെ ആദ്യവിവാഹം. ഏകദേശം 5 വര്‍ഷമായി വളരെ സന്തോഷകരമായ ജീവിതമായിരുന്നു ഞങ്ങളുടേത്. എന്നാല്‍ പിന്നീട് ചില പ്രശ്‌നങ്ങള്‍ ഉണ്ടായി.

2013 ജൂണ്‍ 5 ന് കോടതിയില്‍ സമര്‍പ്പിച്ച ഒരു ഡിവോഴ്‌സ് പെറ്റീഷന്‍ ഉണ്ടായിരുന്നു. ഡിവോഴ്‌സ് പെറ്റീഷന്‍ എന്നല്ല പറയേണ്ടത് ശരിക്കും പറഞ്ഞാല്‍ എന്റെ കുടുംബചരിത്രം എന്ന് വേണമെങ്കില്‍ പറയാം.

അതില്‍ ഞങ്ങളുടെ കുടുംബത്തില്‍ എന്താണ് സംഭവിച്ചത് എന്ന് കൃത്യമായി പറയുന്നുണ്ട്. അത് പെറ്റീഷന്‍ മാത്രമല്ല. സാക്ഷികളുണ്ട്, കക്ഷികളുണ്ട്, പ്രതികളുണ്ട്, തെളിവുകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ്.

അതില്‍ പ്രമുഖര്‍ ഒരുപാട് പേരുണ്ട്. ഈ പ്രമുഖര്‍ക്കെല്ലാം ഇമേജ് വിഷയമാണ്. അതിനെ മാനിക്കുന്നത് കൊണ്ട് അവരുടെയെല്ലാം മുഖങ്ങള്‍ പുറത്തുവരാതിരിക്കാന്‍ ഞാന്‍ തന്നെയാണ് രഹസ്യ വിചാരണ വേണമെന്ന് ഞാന്‍ പറഞ്ഞതെന്നും ദീലീപ് പറയുന്നു.


Dont Miss ‘ഇല്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുന്നതിലും ഭേദം എന്നെ കൊന്നു കളയുന്നതാണ്’; ജിഷ്ണുവിന്റെ അമ്മാവന്‍ ദേശാഭിമാനിയില്‍ നിന്ന് രാജി വെച്ചു 


ഞാന്‍ എന്റെ ഏറ്റവും അടുത്ത ആളുകള്‍ എന്ന് കരുതിയിരുന്നവരില്‍ നിന്നാണ് തട്ടുകിട്ടിയിട്ടുള്ളത്. ആരുടെ ഇമേജും കുഴപ്പമാക്കാന്‍ ഞാന്‍ നോക്കിയിട്ടില്ല. എന്റെ മകളുടെ ഭാവി ആലോചിച്ചിട്ടാണ് ഇപ്പോഴും പലതും പറയാതിരിക്കുന്നത്.

എന്റെ ആദ്യ ഭാര്യ അവരുടെ ജോലിയും കാര്യവുമായി പോകുകയാണ്. ചിലര്‍ അവരെ തെറ്റിദ്ധരിപ്പിക്കുന്നുണ്ട്. ഞാന്‍ എന്തോ അവരുടെ പുറകെ നടന്ന് അവരെ ഇല്ലാതാക്കാന്‍ നോക്കുന്നു എന്നിങ്ങനെയുള്ള രീതിയില്‍.

ഞാന്‍ ആ ഏരിയയിലേ ഇല്ല എന്നുമാത്രമേ എനിക്ക് പറയാനുള്ളൂ. എന്റെ മകളുടെ പഠിപ്പ് അവളുടെ കാര്യങ്ങള്‍ എന്റെ ജോലി. എന്നിങ്ങനെ ഞാന്‍ എന്റെ കാര്യങ്ങളുമായി പോകുകയാണ്. കൂടുതല്‍ കുഴപ്പങ്ങള്‍ ആരെങ്കിലും ഉണ്ടാക്കുകയാണെങ്കില്‍ അത് ഓപ്പണ്‍ ചെയ്യേണ്ടി വരും. അങ്ങനെ ഉണ്ടാകരുതേ എന്നാണ് എന്റെ പ്രാര്‍ത്ഥന.

We use cookies to give you the best possible experience. Learn more