[] തന്റെ പേരിലുള്ള വ്യാജ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും തെറ്റായ വാര്‍ത്തകള്‍ പുറത്തുവന്നതിനെതുടര്‍ന്ന് സിനിമാ നടന്‍ ദിലീപ് സൈബര്‍ സെല്ലില്‍ പരാതി നല്‍കി.
ദിലീപ് കാവ്യ മാധവനെ വിവാഹം കഴിക്കുന്നുവെന്ന വ്യാജ വാര്‍ത്ത ദിലീപിന്റെ പേരിലുള്ള വ്യാജ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും പുറത്ത് വന്നിരുന്നു. തുടര്‍ന്ന് സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകള്‍ വഴി വാര്‍ത്ത വന്‍തോതില്‍ പ്രചരിച്ചിരിന്നു. ജൂണ്‍ 25ന് ദിലീപിന്റെയും കാവ്യയുടെയും വിവാഹമുണ്ടാകുമെന്ന രീതിയിലായിരുന്നു വാര്‍ത്തകള്‍.
വാര്‍ത്ത നിഷേധിച്ച ദിലീപ തനിക്ക് ട്വിറ്ററില്‍ അക്കൗണ്ട ഇല്ലെന്ന് വ്യക്തമാക്കിയിരുന്നു. വാര്‍ത്ത നിഷേധിച്ചു കൊണ്ട് കാവ്യയുടെ അച്ഛനും രംഗത്തെത്തിയിരുന്നു. കാവ്യയുടെ പുനര്‍വിവാഹത്തെ കുറിച്ച് അവളുടെ മാതാപിതാക്കള്‍ തീരുമാനിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
മംമ്തയുടെ പിന്തുണ
ദിലീപിന് പിന്തുണയറിയിച്ച് നടി മംമ്ത മോഹന്‍ദാസ് രംഗത്ത് വന്നു. ദിലീപ് ഒരു നല്ല മനുഷ്യനാണെന്നും ദിലീപേട്ടനെതിരെ ഇത്തരം വാര്‍ത്തകള്‍ പടച്ചുവിടുന്നത് ശരിയല്ലെന്നും മംമ്ത ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
ഭാര്യയും സിനിമാ നടിയുമായ മഞ്ജു വാര്യരുമായി ദിലീപ് കുറച്ചു കാലമായി അകന്നു കഴിയുകയാണ്. നിഷാല്‍ ചന്ദ്രനില്‍ നിന്നും വിവാഹമോചനം നേടിയ കാവ്യയെയും ദിലീപിനെയും ബന്ധിപ്പിച്ച് നിരവധി വാര്‍ത്തകളാണ് പ്രചരിക്കുന്നത്.