| Sunday, 10th June 2018, 11:22 pm

മഞ്ജുവിന്റെ കുടുംബത്തെ ആശ്വസിപ്പിച്ച് ദിലീപും മീനാക്ഷിയും

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശ്ശൂര്‍: നടി മഞ്ജുവാര്യരുടെ പിതാവ് പുള്ള് തിരുവുള്ളക്കാവ് വാര്യത്ത് മാധവ വാര്യര്‍ക്ക് അന്ത്യോപചാരമര്‍പ്പിക്കാന്‍ ദിലീപും മകള്‍ മീനാക്ഷിയുമെത്തി. തൃശൂര്‍ പുള്ളിലെ മഞ്ജുവാര്യരുടെ വസതിയിലെത്തിയാണ് ഇരുവരും അന്ത്യോപചാരമര്‍പ്പിച്ചത്.

ഒരു മണിക്കൂറിലധികം മരണവിട്ടിലുണ്ടായിരുന്ന ഇരുവരും മഞ്ജു വാര്യരുടെ സഹോദരന്‍ മധു വാര്യരെയും മറ്റ് ബന്ധുക്കളെയും ആശ്വസിപ്പിച്ച ശേഷമാണ് മടങ്ങിയത്

അര്‍ബുദബാധിതനായിരുന്ന മാധവ വാര്യര്‍ ഇന്നാണ് മരണമടഞ്ഞത് 73 വയസ്സായിരുന്നു. പുള്ളിലെ വീട്ടിലായിരുന്നു അന്ത്യം. സംസ്‌ക്കാരം കഴിഞ്ഞു.

ഏറെ നാളായി ചികിത്സയിലായിരുന്നു. മാധവന്‍ വാര്യര്‍ സ്വകാര്യ കമ്പനിയില്‍ അക്കൗണ്ടന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്.തിരുവുള്ളക്കാവ് ക്ഷേത്രത്തിലെ എഴുത്തിനിരുത്തല്‍ ആചാര്യനായിരുന്നു മാധവ വാര്യര്‍. നടന്‍ മധുവാര്യര്‍ മകനാണ്. ഭാര്യ ഗിരിജ വാര്യര്‍.

ചിത്രം കടപ്പാട് മനോരമ

We use cookies to give you the best possible experience. Learn more