| Tuesday, 11th July 2017, 9:32 am

ജയിലിലേക്ക് അയക്കരുത്; എന്നെ കുടുക്കിയതാണ്; പൊട്ടിക്കരഞ്ഞ് ദിലീപ് ; പ്രത്യേക സെല്‍ വേണമെന്ന ആവശ്യം തള്ളി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലുവ: നടിയെ ആക്രമിച്ച കേസില്‍ തന്നെ കുടുക്കിയതാണെന്ന് അറസ്റ്റിലായ നടന്‍ ദിലീപ്. റിമാന്‍ഡ് വിവരമറിഞ്ഞ ദിലീപ് പൊട്ടിക്കരഞ്ഞുവെന്നും റിപ്പോര്‍ട്ടുണ്ട്.

“എന്നെ കുടുക്കിയതാണ്, നിരപരാധിത്വം തെളിയിക്കും” എന്നായിരുന്നു മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ശേഷം പുറത്തിറങ്ങിയപ്പോഴുള്ള ദിലീപിന്റെ പ്രതികരണം. രാവിലെ അങ്കമാലി മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കാനെത്തിച്ച ദിലീപിനുനേരെ വലിയ പ്രതിഷേധമാണ് ജനങ്ങളില്‍നിന്ന് ഉണ്ടായത്. വെല്‍കം ടു സെന്‍ട്രല്‍ ജയില്‍ എന്ന് മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് ജനങ്ങള്‍ ദിലീപിനെതിരെ പ്രതിഷേധിച്ചത്.


Dont Miss ലക്ഷ്‌കര്‍ ഇ-തൊയ്ബയ്ക്കുവേണ്ടി ആക്രമണം നടത്തിയ ഹിന്ദു തീവ്രവാദി യു.പിയില്‍ അറസ്റ്റില്‍


ദിലീപിന്റെ അഭിഭാഷകന്‍ അഡ്വ. രാംകുമാറും ദിലീപിന്റെ സഹോദരന്‍ അനൂപും മജീസ്ട്രേറ്റിന്റെ വസതിയില്‍ എത്തിയിരുന്നു. പൊട്ടക്കരഞ്ഞുകൊണ്ടാണ് അനൂപ് മജിസ്ട്രറ്റിന്റെ വസതിയില്‍നിന്ന് പുറത്തുവന്നത്.

ദിലീപിനെതിരായി പോലീസ് സമര്‍പ്പിച്ച 19 തെളിവുകളും കൃത്രിമ തെളിവുകളാണെന്ന് അഡ്വ. രാംകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇന്ന് ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ടെന്നും നാളെ അപേക്ഷ കോടതി പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്യപ്പെട്ട ദിലീപിനെ ഇന്ന് 7.30 ഓടെയാണ് ആലുവ സബ്ജയിലിലെത്തിച്ചത്. ജയിലിലെത്തി വളരെ പെട്ടെന്നുതന്നെ ജയില്‍ നടപടികള്‍ പൂര്‍ത്തിയാക്കി ദിലീപിനെ ജയിലിനുള്ളില്‍ പ്രവേശിപ്പിച്ചു. ദിലീപിനെ എത്തിക്കുന്നതിനു ജയിലില്‍ പ്രവേശിപ്പിക്കുന്നതിനുള്ള മുന്‍പുതന്നെ നടപടിക്രമങ്ങള്‍ക്ക് അധികൃതര്‍ തയ്യാറെടുത്തിരുന്നു.

ദിലീപിന് ജയിലില്‍ പ്രത്യേക സെല്‍ നല്‍കണമെന്ന് അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും നിര്‍ദ്ദേശങ്ങള്‍ ലഭിച്ചിരുന്നില്ലെന്ന് പോലീസ് വ്യക്തമാക്കി. ജയില്‍ അധികൃതരാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടെതന്നും പോലീസ് പറഞ്ഞു. 120 ബി വകുപ്പാണ് ദിലീപിനെതിരെ ചുമത്തിയിരുന്നത്. 19 തെളിവുകള്‍ ദിലീപിനെതിരായി പോലീസ് ഹാജരാക്കി.

കൊച്ചിയില്‍ ഒരു ചിത്രത്തിന്റെ ഡബ്ബിങിന് തൃശ്ശൂരില്‍ നിന്ന് കാറില്‍ വരുമ്പോഴാണ് നടിയെ തട്ടിക്കൊണ്ടുപോവുകയും പീഡിപ്പിക്കുകയും ചെയ്തത്. നടി നല്‍കിയ പരാതിയെ തുടര്‍ന്ന് ആദ്യം പള്‍സര്‍ സുനിയെ പോലീസ് അറസ്റ്റ് ചെയ്തു.

സംഭവത്തില്‍ ദിലീപിനെയും അടുത്ത സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയെയും വിളിച്ചുവരുത്തി പതിമൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. ഇതില്‍ നിന്ന് പോലീസിന് നിര്‍ണായകമായ ചില സൂചനകള്‍ ലഭിച്ചിരുന്നു. ഇതിന്റ ചുവടുപിടിച്ച് നടത്തിയ അന്വേഷണമാണ് ഇന്നലെ ദിലീപിന്റെ അറസ്റ്റില്‍ കലാശിച്ചത്.

We use cookies to give you the best possible experience. Learn more