| Thursday, 10th August 2017, 8:30 pm

'മഞ്ജുവിന്റെയും ശ്രീകുമാറിന്റെയും പേരു പറഞ്ഞപ്പോള്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് ഓഫാക്കി';എ.ഡി.ജി.പി സന്ധ്യയ്‌ക്കെതിരെ ദിലീപ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഡി.ജി.പി ബെഹ്‌റക്കെതിരെ ആരോപണം ഉന്നയിച്ചതിനു പിന്നാലെ എ.ഡി.ജി.പി സന്ധ്യയ്‌ക്കെതിരെയും ദിലീപ്. കേസില്‍ ബി.സന്ധ്യയുടെയും മഞ്ജുവാര്യരുടെയും ബന്ധം ബാധിച്ചെന്നും ദിലീപിന്റെ ജാമ്യഹരജിയില്‍ പറയുന്നു.

വീഡിയോ കോണ്‍ഫറന്‍സിംഗിനിടെ മഞ്ജുവിന്റെയും ശ്രീകുമാറിന്റെയും പേരു പറഞ്ഞപ്പോള്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് ഓഫാക്കിയെന്നും ജാമ്യഹരജിയിലുണ്ട്. മഞ്ജു വാര്യരായിരുന്നു കേസില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചന ഉണ്ടെന്നാദ്യം ഉന്നയിച്ചിരുന്നത്.

ആലുവ പൊലീസ് ക്ലബിലെ ചോദ്യം ചെയ്യല്‍ ഐ.ജി. ദിനേശ് കശ്യപിനെ അറിയിക്കാതെയാണെന്നും ദിലീപ് പറയുന്നു. നേരത്തെ ഡി.ജി.പി ബെഹ്‌റക്കെതിരെയും ജാമ്യഹരജിയില്‍ ദിലീപ് ആരോപണം ഉന്നയിച്ചിരുന്നു


Also Read:‘ന്യൂനപക്ഷങ്ങള്‍ ഏറ്റവും സുരക്ഷിതര്‍ ഇന്ത്യയില്‍’; ഹമീദ് അന്‍സാരിയ്ക്ക് മറുപടിയുമായി വെങ്കയ്യ നായിഡു


പള്‍സര്‍ സുനി ജയിലില്‍ നിന്ന് നാദിര്‍ഷയെ വിളിച്ചെന്നും ഫോണ്‍ സംഭാഷണം ബെഹ്‌റയ്ക്ക് വാട്‌സാപ്പ് വഴി അയച്ചുകൊടുത്തെന്നും ജാമ്യഹരജിയിലുണ്ട്.
നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ഹൈക്കോടതിയില്‍ ജാമ്യഹര്‍ജി ഇന്ന്് സമര്‍പ്പിച്ചിരുന്നു. താന്‍ ഇതുവരെ പള്‍സര്‍ സുനിയെ കണ്ടിട്ടില്ലെന്നും തനിക്കെതിരെ പ്രബലരായ പലരുടെയും ഗൂഢാലോചന ഉണ്ടെന്നും ദിലീപ് ജാമ്യഹര്‍ജിയില്‍ വ്യക്തമാക്കി.

രാമലീല ഉള്‍പ്പടെയുള്ള പല സിനിമകളും പ്രതിസന്ധിയിലാണെന്നും 50 കോടിയോളം രൂപ ചിത്രങ്ങള്‍ക്കായി മുടക്കിയിട്ടുണ്ടെന്നും ജാമ്യഹര്‍ജിയില്‍ പറയുന്നു. അഡ്വ. രാമന്‍പിള്ളയാണ് ദിലീപിനായി കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്.

We use cookies to give you the best possible experience. Learn more