2018ല്‍ പുറത്തിറങ്ങിയ ക്വീന്‍ എന്ന ചിത്രത്തിലൂടെ സിനിമാ പ്രേമികള്‍ക്ക് പരിചിതനായ സംവിധായകനാണ് ഡിജോ ജോസ് ആന്റണി. തന്റെ രണ്ടാമത്തെ ചിത്രമായ ജനഗണമനയിലൂടെയാണ് ഡിജോ കൂടുതല്‍ പ്രശസ്തനായത്. ചിത്രത്തില്‍ പൃഥ്വിരാജ് സുകുമാരനായിരുന്നു നായകന്‍.
2018ല്‍ പുറത്തിറങ്ങിയ ക്വീന്‍ എന്ന ചിത്രത്തിലൂടെ സിനിമാ പ്രേമികള്‍ക്ക് പരിചിതനായ സംവിധായകനാണ് ഡിജോ ജോസ് ആന്റണി. തന്റെ രണ്ടാമത്തെ ചിത്രമായ ജനഗണമനയിലൂടെയാണ് ഡിജോ കൂടുതല്‍ പ്രശസ്തനായത്. ചിത്രത്തില്‍ പൃഥ്വിരാജ് സുകുമാരനായിരുന്നു നായകന്‍.
മോഹന്‍ലാലിനെ നായകനാക്കി കൈരളി ടി.എം.ടിയുടെ വൈറല്‍ പരസ്യം ഉള്‍പ്പെടെ നിരവധി പരസ്യങ്ങള്‍ ചെയ്തിട്ടുള്ള വ്യക്തി കൂടെയാണ് ഡിജോ ജോസ് ആന്റണി. അടുത്ത പടം മോഹന്‍ലാലിനെ നായകനാക്കി ആണോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് ഡിജോ.
താന്‍ അങ്ങനെ ഒരു സിനിമയുടെ പ്ലാനിങ്ങില്‍ ആണെന്നാണ് സംവിധായകന്‍ പറയുന്നത്. ഒപ്പം മോഹന്‍ലാലിനോട് ഇതുവരെ മൂന്ന് സിനിമകളുടെ കഥ പറഞ്ഞിട്ടുണ്ടെന്നും ഡിജോ കൂട്ടിച്ചേര്‍ത്തു. തന്റെ ഏറ്റവും പുതിയ ചിത്രമായ മലയാളി ഫ്രം ഇന്ത്യയുടെ പ്രൊമോഷന്റെ ഭാഗമായി ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘അങ്ങനെ ഒരു സിനിമയുടെ പ്ലാനിങ്ങില്‍ ആണ്. അടുത്ത സിനിമ ഏതാണെന്ന് പോലും സത്യത്തില്‍ തീരുമാനിച്ചിട്ടില്ല. ലാലേട്ടനോട് കഥ പറഞ്ഞിട്ടുണ്ട്. എനിക്ക് തോന്നുന്നത്, ഞാന്‍ ലാലേട്ടനോട് മൂന്ന് തവണയോളം കഥ പറഞ്ഞിട്ടുണ്ടെന്നാണ്.
ഞാന്‍ അദ്ദേഹത്തോടൊപ്പം മുമ്പ് വര്‍ക്ക് ചെയ്തിട്ടുണ്ട്. പരസ്യങ്ങളില്‍ ആണെന്ന് മാത്രം. എനിക്ക് ലാല്‍ സാറിനെ പേര്‍സണലി തന്നെ അറിയാം. അദ്ദേഹത്തോട് ആദ്യത്തെ തവണ കഥ പറഞ്ഞു. എന്നാല്‍ അത് വര്‍ക്കായില്ല. രണ്ടാമത്തെ കഥയെ കുറിച്ച് പെട്ടെന്ന് ചോദിച്ചാല്‍ അത് വര്‍ക്കായില്ല എന്ന് പറയാം.
ആ കഥയുടെ മുകളില്‍ കുറേ സമയം ചര്‍ച്ചകള്‍ നടന്നിരുന്നു. പക്ഷേ അതും വര്‍ക്കായില്ല. മൂന്നാമത്തെ സിനിമയുടെ കഥ പറഞ്ഞിട്ട് ഇപ്പോള്‍ അതിന്റെ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ആ സിനിമയുടെ സ്റ്റേജസ് ഇങ്ങനെ മുന്നോട്ട് പോയി കൊണ്ടിരിക്കുകയാണ്,’ ഡിജോ ജോസ് ആന്റണി പറഞ്ഞു.
Content Highlight: Dijo Jose Antony Talks About Mohanlal’s Movie