ജനഗണമനയ്ക്ക് ശേഷം ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത പുതിയ ചിത്രം മലയാളി ഫ്രം ഇന്ത്യ കഴിഞ്ഞ ദിവസം തിയേറ്ററിൽ എത്തിയിരുന്നു. നിവിൻ പോളി നായകനായ ചിത്രം സമ്മിശ്ര പ്രതികരണമാണ് നേടുന്നതെങ്കിലും താരത്തിന്റെ പ്രകടനം സിനിമയെ പിടിച്ചു നിർത്തുന്നുണ്ട്.
ജനഗണമനയ്ക്ക് ശേഷം ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത പുതിയ ചിത്രം മലയാളി ഫ്രം ഇന്ത്യ കഴിഞ്ഞ ദിവസം തിയേറ്ററിൽ എത്തിയിരുന്നു. നിവിൻ പോളി നായകനായ ചിത്രം സമ്മിശ്ര പ്രതികരണമാണ് നേടുന്നതെങ്കിലും താരത്തിന്റെ പ്രകടനം സിനിമയെ പിടിച്ചു നിർത്തുന്നുണ്ട്.
തന്നെ സംബന്ധിച്ച് നിവിൻ പോളി നന്നായി ആ കഥാപാത്രം ചെയ്തിട്ടുണ്ടെന്നും ഒരുപാട് ഇമോഷൻസ് ഉൾകൊള്ളാനുള്ള കഥാപാത്രമാണ് ആൽപറമ്പിൽ ഗോപിയെന്നും ഡിജോ പറയുന്നു. വടക്കൻ സെൽഫിയിലെ ഉമേഷിനെ പോലൊരു വേഷമായിരുന്നു ഇതെങ്കിൽ നിവിനെ സമീപിക്കില്ലായിരുന്നുവെന്നും ഡിജോ പറഞ്ഞു.
‘കുറെ കുറെ ഇമോഷൻസ് ക്യാരി ചെയ്യുന്ന ഒരു കഥാപാത്രമാണ് ഗോപിയുടേത്. സെക്കന്റ് ഹാഫിൽ നമുക്കത് കാണാൻ കഴിയും. ആദ്യ പകുതിയിൽ അത് തമാശയായി കാണിച്ചാൽ മാത്രമേ രണ്ടാം പകുതിയിലെ ആ ട്രാൻസ്ഫോർമേഷൻ കൃത്യമായി കിട്ടുകയുള്ളൂ.
നിവിൻ ബ്രോയുടെ കുറെ സിനിമകളുണ്ട്.. പക്ഷെ ആ ഏരിയയിലൊക്കെ കുറച്ചൂടെ റൈറ്റ് സൈഡിൽ പോയ കഥാപാത്രമാണിത്. കാരണം കുറച്ചുകൂടെ ഇമോഷൻസ് പേർസണലി ക്യാരി ചെയ്യാനുള്ള വേഷമാണിത്. എന്നെ സംബന്ധിച്ച് വളരെ അടിപൊളിയായിട്ടാണ് നിവിൻ ബ്രോ അത് ചെയ്തത്. ഞാൻ വളരെ ഹാപ്പിയാണ് അതിൽ.
ഈ കഥാപാത്രത്തെ കുറിച്ച് കേൾക്കുമ്പോൾ തന്നെ നമുക്ക് അറിയാമല്ലോ ആരെ തെരഞ്ഞെടുക്കണമെന്ന്. മടിയൻ, അലസനായ ഒരു യുവാവ്, ഇതൊക്കെ വെച്ച് നിവിനോട് കഥ പറയാൻ തുടങ്ങിയപ്പോഴേ ചിരി തുടങ്ങി. ഞങ്ങൾക്ക് മനസിലായില്ല, ഇനി ഇത് കളിയാക്കി ചിരിക്കുകയാണോ എന്ന് മനസിലായില്ല. കുറച്ച് കഴിഞ്ഞ് ഇതിന്റെ സീരിയസ് സ്വഭാവം പറഞ്ഞപ്പോൾ നിവിന് കാര്യം മനസിലായി.
വടക്കൻ സെൽഫിയിലെ ഉമേഷിനെ പോലൊരു കഥാപാത്രമാണെങ്കിൽ പുള്ളി ചെയ്യില്ല. കാരണം അതൊക്കെ വേറേ ലെവലിൽ നമ്മൾ സെറ്റ് ചെയ്ത പടങ്ങളല്ലേ. അങ്ങനെയൊരു കഥാപാത്രം കൊണ്ട് നൽകാൻ നമുക്കും ആഗ്രഹമില്ല. അതിനപ്പുറമുള്ള ഒന്നാണ് വേണ്ടത്.
അതാണ് ഞാൻ ആദ്യമേ പറഞ്ഞത് കളിയിൽ അല്പം കാര്യമുള്ള പടമാണ് മലയാളി ഫ്രം ഇന്ത്യയെന്ന്,’ഡിജോ ജോസ് ആന്റണി പറയുന്നു.
Content Highlight: Dijo Jose Antony Talk About Nivin Pauly’s Character In Malayali From India