| Thursday, 4th April 2024, 8:02 am

മലയാളികൾക്ക് എന്തിനാടാ സിക്സ് പാക്കെന്ന് ചോദിക്കുന്ന ആ നിവിൻ തന്നെയാണ് ഈ ചിത്രത്തിൽ: ഡിജോ ജോസ് ആന്റണി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികളുടെ പ്രിയതാരമാണ് നിവിൻ പോളി. മലർവാടി ആർട്സ് ക്ലബിലൂടെ കടന്ന് വന്ന നിവിൻ പോളി അധികം വൈകാതെ തന്നെ സൗത്ത് ഇന്ത്യ മൊത്തം ആരാധകരുള്ള യുവ നടനായി മാറിയിരുന്നു.

നേരം, തട്ടത്തിൻ മറയത്ത്, പ്രേമം തുടങ്ങി ഒരു സമയത്ത് ഇറങ്ങുന്ന ചിത്രങ്ങളെല്ലാം തുടർച്ചയായി ഹിറ്റ്‌ ചാർട്ടിൽ കയറ്റിയിരുന്ന നടനായിരുന്നു നിവിൻ പോളി.

എന്നാൽ കുറച്ച് നാളുകളായി നല്ലൊരു വിജയ ചിത്രം താരത്തിന്റെതായി പുറത്തിറങ്ങിയിട്ടില്ല. ഈ മാസം റിലീസാവാനിരിക്കുന്ന വിനീത് ശ്രീനിവാസൻ ചിത്രം വർഷങ്ങൾക്ക് ശേഷം, ഡിജോ ജോസ് ആന്റണി ചിത്രം മലയാളി ഫ്രം ഇന്ത്യ എന്നിവയാണ് പ്രേക്ഷകർക്ക് പ്രതീക്ഷയുള്ള നിവിൻ പ്രൊജക്റ്റ്‌.

പഴയ നിവിൻ പുതിയ നിവിൻ എന്നൊന്നുമില്ലെന്നാണ് സംവിധായകൻ ഡിജോ ജോസ് പറയുന്നത്. മലയാളി ഫ്രം ഇന്ത്യ തീർച്ചയായും നിവിന്റെ ഒരു ഫൺ ഫിലിം ആയിരിക്കുമെന്നും ഈ കഥയ്ക്ക് ഏറ്റവും അനുയോജ്യമായ നടനാണ് നിവിൻ പോളിയെന്നും ഡിജോ പറയുന്നു. പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന ചിത്രമായിരിക്കും ഇതെന്നും ഡിജോ കൂട്ടിച്ചേർത്തു.

‘സത്യത്തിൽ അങ്ങനെ പഴയ നിവിൻ പുതിയ നിവിൻ എന്നൊന്നുമില്ല. നല്ലൊരു സിനിമയായിരിക്കും മലയാളി ഫ്രം ഇന്ത്യ. ഒരു സാധാരണ സിനിമയാണ്. എനിക്ക് തോന്നുന്നത് ഒരുപാട് ലൈഫൊക്കെയുള്ള ഒരു മലയാളിയുടെ കഥയാണ്.

എനിക്ക് തോന്നുന്നത് ഈ വേഷത്തിലേക്ക് നിവിനാണ് ഏറ്റവും അനുയോജ്യം. മലയാളികൾക്ക് എന്തിനാടാ സിക്സ് പാക്ക് എന്ന് പറയുന്ന നമ്മുടെ നിവിൻ തന്നെയായിരിക്കും സിനിമയിൽ. ബാക്കി കാര്യങ്ങൾ പ്രേക്ഷകർ തീരുമാനിക്കട്ടെ. അവർ കൂടെയുണ്ടാവും എന്ന് തന്നെയാണ് വിശ്വാസം.

തീർച്ചയായും ഇത് നിവിന്റെ ഒരു ഫൺ ഫിലിമാണ്. അതാണല്ലോ പ്രേക്ഷകർക്ക് ഇഷ്ടം. അതുതന്നെ ഈ സിനിമയിൽ ഉണ്ടാവും. നിവിനും ധ്യാനുമൊക്കെയുള്ള ഒരു ഫൺ ഫിലിം ആയിരിക്കും മലയാളി ഫ്രം ഇന്ത്യ,’ഡിജോ ജോസ് ആന്റണി പറയുന്നു.

Content Highlight: Dijo Jose Antony Talk About Nivin pauly

We use cookies to give you the best possible experience. Learn more