ജനഗണമന എന്ന ഹിറ്റ് ചിത്രത്തിനുശേഷം ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് മലയാളി ഫ്രം ഇന്ത്യ. നിവിൻ പോളി പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രം കോമഡി ഴോണറിലാണ് ഒരുങ്ങുന്നത്.
കുറച്ചുനാളായി ബോക്സ് ഓഫീസിൽ നല്ലൊരു വിജയമില്ലാത്ത നിവിൻ പോളിയുടെ ഒരു കംപ്ലീറ്റ് എന്റർടൈനർ പടത്തിന് വേണ്ടിയാണ് പ്രേക്ഷകരും കാത്തിരിക്കുന്നത്.
വിനീത് ശ്രീനിവാസനൊരുക്കിയ വർഷങ്ങൾക്കുശേഷം എന്ന പുതിയ ചിത്രത്തിലൂടെ അതിഥി വേഷത്തിൽ എത്തിയ നിവിൻ കൈയ്യടി നേടുന്നുണ്ട്. ധ്യാൻ ശ്രീനിവാസനും പ്രണവ് മോഹൻലാലുമാണ് ചിത്രത്തിലെ നായകൻമാർ.
മലയാളി ഫ്രം ഇന്ത്യയിൽ പ്രധാന കഥാപാത്രമായി എത്തുന്നത് നിവിനും ധ്യാനുമാണ്. രണ്ടുപേരും തമ്മിലുള്ള കോമ്പോയെ കുറിച്ച് പറയുകയാണ് ഡിജോ.
ധ്യാൻ ഒരു കിടിലൻ അഭിനേതാവാണെന്നും നിവിനും ധ്യാനും തമ്മിലുള്ള കോമ്പോ അസാധ്യമാണെന്നും ഡിജോ പറഞ്ഞു. ഫിലിം സൗത്ത് കംമ്പാനിയൻ സൗത്തിനോട് സംസാരിക്കുകയായിരുന്നു ഡിജോ.
‘ചിത്രത്തിൽ ധ്യാൻ ഒരു രക്ഷയുമില്ല. എനിക്ക് തോന്നുന്നത് ധ്യാൻ ഭയങ്കര കിടിലൻ ആക്ടറാണ്. പക്ഷെ പുള്ളി ഈ പറയുന്ന പോലെ തന്നെയാണ്. എല്ലാം ഓപ്പണായിട്ട് പറയും. ഞാൻ ഇല്ല അളിയാ എന്നൊക്കെ പറയും.
വിനീതേട്ടനൊക്കെ ഇന്റർവ്യൂവിൽ പറയുന്നത് കേൾക്കാം അവൻ മാറി നിന്ന് പ്രാക്ടീസ് ചെയ്യാറുണ്ടെന്ന്. ശരിക്കും പറഞ്ഞാൽ ലൊക്കേഷനിൽ ഭയങ്കര രസമായിരുന്നു. നിവിന് ഏറ്റവും ചേരുന്ന ഒരു കോമ്പിനേഷൻ ധ്യാൻ. നമ്മൾ കരുതുക നിവിൻ അജു കോംമ്പനേഷനല്ലേ.
അത് ബ്രേക്ക് ചെയ്യണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. ധ്യാനിന്റെയും നിവിന്റെയും കോമ്പോ ഒരു രക്ഷയില്ല. ലൊക്കേഷനിലൊക്കെ ഫുൾ ഫൺ ആയിരുന്നു. അവരുടെ കുറെ കോമഡിയുണ്ട്. തമ്മിൽ തമ്മിലുള്ള തള്ളലും. മൊത്തത്തിൽ നല്ല ഫൺ ആയിരുന്നു,’ ഡിജോ പറയുന്നു.
Content Highlight: Dijo Jose Antony Talk About Dhyan Sreenivasan