ജനഗണമന എന്ന ഹിറ്റ് ചിത്രത്തിനുശേഷം ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് മലയാളി ഫ്രം ഇന്ത്യ.
ജനഗണമന എന്ന ഹിറ്റ് ചിത്രത്തിനുശേഷം ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് മലയാളി ഫ്രം ഇന്ത്യ.
നിവിൻ പോളി പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രം കോമഡി ഴോണറിലാണ് ഒരുങ്ങുന്നത്. കുറച്ചുനാളായി ബോക്സ് ഓഫീസിൽ നല്ലൊരു വിജയമില്ലാത്ത നിവിൻ പോളിയുടെ ഒരു കംപ്ലീറ്റ് എന്റർടൈനർ പടത്തിന് വേണ്ടിയാണ് പ്രേക്ഷകരും കാത്തിരിക്കുന്നത്.
ഈയിടെ ഇറങ്ങിയ വിനീത് ശ്രീനിവാസൻ ചിത്രം വർഷങ്ങൾക്ക് ശേഷത്തിൽ നിവിൻ പോളിയുടെ പ്രകടനം വലിയ പ്രശംസ നേടിയിരുന്നു. ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയത്. മലയാളി ഫ്രം ഇന്ത്യയിൽ നിവിൻ പോളിയുടെ കൂടെ ധ്യാനും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
സ്ഥിരമായി കാണുന്ന നിവിൻ പോളി – അജു വർഗീസ് കോമ്പോ ഈ ചിത്രത്തിലൂടെ ബ്രേക്ക് ചെയ്യണമെന്ന് തനിക്ക് ആഗ്രഹമുണ്ടായിരുന്നു എന്നാണ് ഡിജോ പറയുന്നത്. അത് നന്നായി സിനിമയിൽ വർക്കായെന്നും ഡിജോ പറയുന്നു. ഫിലിം കമ്പാനിയൻ സൗത്തിനോട് സംസാരിക്കുകയായിരുന്നു ഡിജോ.
‘നിവിന് ഏറ്റവും ചേരുന്ന ഒരു കോമ്പിനേഷനാണ് ധ്യാൻ. നമ്മൾ കരുതുക നിവിൻ അജു കോമ്പിനേഷനല്ലേ. അത് ബ്രേക്ക് ചെയ്യണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. ധ്യാനിന്റെയും നിവിന്റെയും കോമ്പോ ഒരു രക്ഷയില്ല. ലൊക്കേഷനിലൊക്കെ ഫുൾ ഫൺ ആയിരുന്നു. അവരുടെ കുറെ കോമഡിയുണ്ട്. തമ്മിൽ തമ്മിലുള്ള തള്ളലും. മൊത്തത്തിൽ നല്ല ഫൺ ആയിരുന്നു,’ ഡിജോ പറയുന്നു.
ധ്യാൻ ശ്രീനിവാസൻ ഒരു അസാധ്യ നടനാണെന്നും ഡിജോ പറഞ്ഞു.
‘ചിത്രത്തിൽ ധ്യാൻ ഒരു രക്ഷയുമില്ല. എനിക്ക് തോന്നുന്നത് ധ്യാൻ ഭയങ്കര കിടിലൻ ആക്ടറാണ്. പക്ഷെ പുള്ളി ഈ പറയുന്ന പോലെ തന്നെയാണ്. എല്ലാം ഓപ്പണായിട്ട് പറയും. ഞാൻ ഇല്ല അളിയാ എന്നൊക്കെ പറയും.
വിനീതേട്ടനൊക്കെ ഇന്റർവ്യൂവിൽ പറയുന്നത് കേൾക്കാം അവൻ മാറി നിന്ന് പ്രാക്ടീസ് ചെയ്യാറുണ്ടെന്ന്. ശരിക്കും പറഞ്ഞാൽ ലൊക്കേഷനിൽ ഭയങ്കര രസമായിരുന്നു,’ഡിജോ പറഞ്ഞു.
Content Highlight: Dijo Jose Antony Talk About Acting Skill Of Dhyan Sreenivasan