ജനഗണമന എന്ന ഹിറ്റ് ചിത്രത്തിനുശേഷം ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് മലയാളി ഫ്രം ഇന്ത്യ.
ജനഗണമന എന്ന ഹിറ്റ് ചിത്രത്തിനുശേഷം ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് മലയാളി ഫ്രം ഇന്ത്യ.
നിവിൻ പോളി പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രം കോമഡി ഴോണറിലാണ് ഒരുങ്ങുന്നത്. കുറച്ചുനാളായി ബോക്സ് ഓഫീസിൽ നല്ലൊരു വിജയമില്ലാത്ത നിവിൻ പോളിയുടെ ഒരു കംപ്ലീറ്റ് എന്റർടൈനർ പടത്തിന് വേണ്ടിയാണ് പ്രേക്ഷകരും കാത്തിരിക്കുന്നത്.
വിനീത് ശ്രീനിവാസനൊരുക്കിയ വർഷങ്ങൾക്കുശേഷം എന്ന പുതിയ ചിത്രത്തിലൂടെ അതിഥി വേഷത്തിൽ എത്തിയ നിവിൻ കൈയ്യടി നേടുന്നുണ്ട്. മലയാളി ഫ്രം ഇന്ത്യയുടെ പ്രമോഷന്റെ ഭാഗമായി വ്യത്യസ്തമായ പ്രൊമോ വീഡിയോ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരുന്നു. സംവിധായകൻ ഡിജോ ജോസ് ആന്റണിയും നിവിൻ പോളിയും തന്നെയായിരുന്നു അതിൽ അഭിനയിച്ചിരുന്നത്.
തന്റെ അഭിനയത്തെ കുറിച്ചും നിവിനൊപ്പം അഭിനയിച്ചപ്പോഴുള്ള അനുഭവത്തെ കുറിച്ചും സംസാരിക്കുകയാണ് ഡിജോ. ജനഗണമനയിൽ സീരിയസ് വേഷം ചെയ്ത തനിക്ക് മലയാളി ഫ്രം ഇന്ത്യയിലെ വേഷം അത്ര കഠിനമായി തോന്നിയില്ലെന്നും എന്നാൽ നിവിൻ പോളിയോടൊപ്പം പിടിച്ചു നിൽക്കുന്നത് ഒരു പ്രശ്നമായിരുന്നുവെന്നും ഡിജോ പറയുന്നു. ഫിലിം കംമ്പാനിയൻ സൗത്തിനോട് സംസാരിക്കുകയായിരുന്നു ഡിജോ.
‘എന്റെ അഭിനയത്തെ പറ്റി എനിക്ക് വലിയ അഭിപ്രായമില്ല. ജനഗണമനയിലും ക്വീനിലുമെല്ലാം ആ റോൾ ഞാൻ ചെയ്തത് നമുക്ക് ചെയ്യാൻ വേണ്ടി ചെയ്തതാണ്. അതിലൊക്കെ ഷാരിസിന്റെയും കുറെ ഔട്ട്‌പുട്ടുകളുണ്ട്. അവനും നമ്മുടെ അടുത്ത് പറയും അങ്ങനെ ചെയ്യ് ഇങ്ങനെ ചെയ്യ് എന്നെല്ലാം.
അങ്ങനെ പ്ലാൻ ചെയ്ത് ചെയ്യുന്നതൊന്നുമല്ല. ജനഗണമനയിലെ ഞാൻ അഭിനയിച്ച സീനൊക്കെ ഭയങ്കര ക്രൂഷ്യലാണ്. കാരണം ആ സിനിമയിൽ ആകെ കാണിക്കുന്ന കേരളത്തിലെ സീൻ അതാണ്. ഷാരിസ് പറഞ്ഞത് കുറച്ച് പ്രായമായ ഒരാൾ ആ സീൻ ചെയ്താൽ നന്നാവുമെന്നായിരുന്നു. പക്ഷെ ഞാനാണ് ഒരു യൂത്ത് ചെയ്‌താൽ നന്നാവുമെന്ന് പറഞ്ഞത്. അതൊരു സീരിയസ് കഥാപാത്രമാണ്.
അതിൽ നിന്ന് ഇത് ചെയ്യുമ്പോൾ ഈസിയായിട്ടാണ് എനിക്ക് ഫീൽ ചെയ്തത് പക്ഷെ ഏറ്റവും വലിയ പ്രശ്നം ഓപ്പോസിറ്റുള്ള ആളാണ്. നിവിൻ പോളിയെന്ന ആൾ ഭയങ്കര ടൈമിങ്ങാണ്. പുള്ളിടെ കൂടെ നിൽക്കുന്നത് നല്ല രസമാണ്. പുള്ളിയും നല്ല രസമാണ്. സെറ്റിൽ പോലും എനിക്ക് നല്ല പ്രഷർ ഉണ്ടായിരുന്നുവെങ്കിലും ആസ്വദിച്ചു ചെയ്ത ഒരു ചിത്രമാണ് മലയാളി ഫ്രം ഇന്ത്യ,’ഡിജോ ജോസ് ആന്റണി പറയുന്നു.
Content Highlight: Dijo jose Antony Talk About Acting Experience Nivin Pauly