| Tuesday, 30th April 2024, 8:24 pm

നിവിന്റെ കൂടെ കഴിഞ്ഞു, അടുത്തത് ടൊവിനോ... പള്ളിച്ചട്ടമ്പി വരുമെന്ന് ഉറപ്പിച്ച് ഡിജോ ജോസ് ആന്റണി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഒരുകൂട്ടം പുതുമുഖങ്ങളെ അണിനിരത്തി ഡിജോ ജോസ് ഒരുക്കിയ ചിത്രമാണ് ക്വീന്‍. ക്യാമ്പസ് ജീവിതത്തിലെ മനോഹാരിതക്കൊപ്പം ശക്തമായ രാഷ്ട്രീയം സംസാരിച്ച സിനിമ കൂടിയായിരുനിനു ക്വീന്‍. ഡിജോയുടെ രണ്ടാമത്തെ ചിത്രവും പാന്‍ ഇന്ത്യന്‍ തലത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ട സിനിമയായിരുന്നു. സമകാലിക ഇന്ത്യയുടെ അവസ്ഥയെ കോര്‍ട്ട് റൂം ഡ്രാമയില്‍ വരച്ചുകാട്ടിയ ജന ഗണ മന 2022ലെ മികച്ച സിനിമകളില്‍ ഒന്നായിരുന്നു.

നിവിന്‍ പോളിയെ നായകനാക്കി ഡിജോ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് മലയാളി ഫ്രം ഇന്ത്യ. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ അടുത്ത ചിത്രത്തെക്കുറിച്ചുള്ള അപ്‌ഡേറ്റ് ഡിജോ പങ്കുവെച്ചു.

2018ല്‍ ടൊവിനോയെ നായകനാക്കി ഡിജോ അനൗണ്‍സ് ചെയ്ത ചിത്രമായിരുന്നു പള്ളിച്ചട്ടമ്പി. വ്യത്യസ്തമായ ലുക്കില്‍ ടൊവിനോയെ അവതരിപ്പിച്ച പോസ്റ്റര്‍ വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ പിന്നീട് ഈ ചിത്രത്തെക്കുറിച്ച് യാതൊരു വിവരവും ഉണ്ടായിരുന്നില്ല. എന്നാല്‍ പള്ളിച്ചട്ടമ്പി ഡ്രോപ്പ് ആയിട്ടില്ലെന്നും അടുത്ത വര്‍ഷം ചിത്രീകരണം ആരംഭിക്കുമെന്നും ഡിജോ അറിയിച്ചു.

‘പള്ളിച്ചട്ടമ്പി ഞാനും ടൊവിയും കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് അനൗണ്‍സ് ചെയ്ത സിനിമയാണ്. അതിന്റെ വര്‍ക്കിലേക്ക് അധികം വൈകാതെ കടക്കും, വലിയ സിനിമയായതിനാലാണ് ഇത്രയും വൈകിയത്. അടുത്ത ജനുവരിയില്‍ ഞാന്‍ അതിന്റെ വര്‍ക്കിലേക്ക് ഇറങ്ങും. അതിന്റെ സ്‌ക്രിപ്റ്റ് ഷാരിസ് അല്ല. സുരേഷ് ബാബു എന്ന വ്യക്തിയാണ്.

വിലയൊരു സിനിമയാണ്. അതിന് വേണ്ടി കൂടുതല്‍ സമയം ഇന്‍വെസ്റ്റ് ചെയ്യേണ്ടി വരും. അത് മിക്കവാറും അടുത്ത വര്‍ഷം തന്നെ ഷൂട്ട് തുടങ്ങുമെന്നാണ് വിചാരിക്കുന്നത്,’ ഡിജോ ജോസ് പറഞ്ഞു.

Content Highlight: Dijo Jose Antony saying that he will start Pallichattambi in next year

We use cookies to give you the best possible experience. Learn more