| Friday, 26th April 2024, 8:02 am

ട്രെയ്ലറിലൊന്നും അത് വർക്കാവില്ല അതുകൊണ്ടാണ് നിവിനെ വെച്ച് അങ്ങനെയൊരു സംഭവം പിടിച്ചത്: ഡിജോ ജോസ് ആന്റണി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജനഗണമന എന്ന ഹിറ്റ് ചിത്രത്തിനുശേഷം ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് മലയാളി ഫ്രം ഇന്ത്യ.

നിവിൻ പോളി പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രം കോമഡി ഴോണറിലാണ് ഒരുങ്ങുന്നത്. കുറച്ചുനാളായി ബോക്സ്‌ ഓഫീസിൽ നല്ലൊരു വിജയമില്ലാത്ത നിവിൻ പോളിയുടെ ഒരു കംപ്ലീറ്റ് എന്റർടൈനർ പടത്തിന് വേണ്ടിയാണ് പ്രേക്ഷകരും കാത്തിരിക്കുന്നത്.

വിനീത് ശ്രീനിവാസനൊരുക്കിയ വർഷങ്ങൾക്കുശേഷം എന്ന പുതിയ ചിത്രത്തിലൂടെ അതിഥി വേഷത്തിൽ എത്തിയ നിവിൻ കൈയ്യടി നേടുന്നുണ്ട്. മലയാളി ഫ്രം ഇന്ത്യയുടെ പ്രമോഷന്റെ ഭാഗമായി വ്യത്യസ്തമായ പ്രൊമോ വീഡിയോ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരുന്നു.

കുറെ നാളായി സീരിയസ് വേഷങ്ങളിൽ കണ്ട നിവിൻ പോളിയെ കോമഡി വേഷത്തിൽ കാണാൻ ആഗ്രഹമുള്ളത് കൊണ്ടാണ് അത്തരത്തിൽ ഒരു പ്രൊമോയിറക്കിയതെന്ന് ഡിജോ പറയുന്നു. ഫിലിം കമ്പാനിയൻ സൗത്തിനോട് സംസാരിക്കുകയായിരുന്നു ഡിജോ.

‘നിവിൻ കുറെനാളുകളായി സീരിയസ് സിനിമകളാണ് ചെയ്യുന്നത്. നമ്മൾ കാണാൻ ആഗ്രഹിച്ച ഒരു നിവിൻ പോളിയുണ്ട്. അത് ഞങ്ങൾ ഞങ്ങളുടെ പടത്തിൽ റീ ഇൻട്രൊഡ്യൂസ് ചെയ്യാൻ ശ്രമിക്കുകയാണ്. അതെങ്ങനെ പ്ലേസ് ചെയ്യണമെന്ന് കുറെ ആലോചിച്ചു.

ഒരു ട്രെയ്ലറിലൊന്നും വന്നാൽ അത് കിട്ടില്ല. ഗോപി എന്ന കഥാപാത്രത്തിന് ഒരു സ്റ്റൈലുണ്ട്. ഒരു പ്രത്യേക വിഗ്ഗുണ്ട്. നിവിനെ ആ കഥാപാത്രത്തിലേക്ക് എത്തിക്കാൻ ഒരു സംസാരം ആവശ്യമായിരുന്നു. ഞാനും ഷാരിസും കൂടെ സംസാരിച്ചാണ് അത് ചെയ്യാമെന്ന് തീരുമാനിച്ചത്. ഒരു സീൻ എഴുതുന്ന പോലെ സ്ക്രിപ്റ്റ് എഴുതി, ഷോട്ട് ഡിവൈഡ് നടത്തിയാണ് പ്രൊമോ വീഡിയോയും എടുത്തിട്ടുള്ളത്.

അതിന്റെ തുടർച്ച പോലെയാണ് മലയാളി ആന്തം എന്ന പാട്ടും ഇറക്കിയത്. സിനിമയുടെ ഷൂട്ടിന് മുമ്പ് തന്നെ നിവിൻ പോളിയെ വെച്ച് ഒരു മലയാളി ആന്തം വേണമെന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു. അങ്ങനെയാണ്

Content Highlight: Dijo  Antony Jose Talk About Promo Of Malayali From India

Latest Stories

We use cookies to give you the best possible experience. Learn more