| Monday, 13th July 2020, 6:18 pm

റവന്യൂ, ഗതാഗത വകുപ്പുകള്‍ക്ക് എന്തിനാണ് ഇത്ര താല്‍പ്പര്യമെന്ന് ഞങ്ങള്‍ക്ക് മനസിലാകുന്നുണ്ട്; സിന്ധ്യയുടെ വിശ്വസ്തര്‍ക്ക് പ്രധാന വകുപ്പുകള്‍ നല്‍കിയതിനെ പരിഹസിച്ച് ദിഗ് വിജയ് സിംഗ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മധ്യപ്രദേശില്‍ ജ്യോതിരാദിത്യ സിന്ധ്യയുടെ അനുയായികള്‍ക്ക് പ്രധാനപ്പെട്ട വകുപ്പുകള്‍ നല്‍കിയതിനെ പരിഹസിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ്. പ്രധാനപ്പെട്ട വകുപ്പുകള്‍ സ്വന്തമാക്കിയത് എന്തിനെന്ന് മനസിലാകുന്നുണ്ട് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ റവന്യൂ വകുപ്പും ഗതാഗതവകുപ്പും സ്വന്തമാക്കാന്‍ സിന്ധ്യാജി ഇത്രയേറെ താല്‍പ്പര്യപ്പെട്ടതെന്തിനാണ്? അറിവുള്ളവര്‍ക്ക് ഇത് മനസിലാകും’, ദിഗ് വിജയ് സിംഗ് ട്വിറ്ററില്‍ കുറിച്ചു.

കഴിഞ്ഞ ദിവസം നടന്ന വകുപ്പ് വിഭജനത്തില്‍ പ്രധാനപ്പെട്ട വകുപ്പുകള്‍ സിന്ധ്യപക്ഷത്തെ നേതാക്കള്‍ക്കായിരുന്നു ലഭിച്ചിരുന്നത്. റവന്യൂ, ആരോഗ്യം, ഊര്‍ജം,വനിതാശിശുക്ഷേമം, ടൂറിസം, ഗതാഗതം തുടങ്ങിയ വകുപ്പുകള്‍ സിന്ധ്യാപക്ഷത്തിനാണ്.

ശിവരാജ് സിംഗ് ചൗഹാന്റെ പക്ഷത്തിന് ആഭ്യന്തരം, പി.ഡബ്ല്യു.ഡി, ധനം, മെഡിക്കല്‍ എഡ്യുക്കേഷന്‍, മിനറല്‍ വകുപ്പ് എന്നിവയായിരുന്നു ലഭിച്ചത്.

മധ്യപ്രദേശ് മന്ത്രിസഭ രൂപീകരിച്ച് 11 ദിവസത്തിന് ശേഷമാണ് വകുപ്പുവിഭജനത്തിന് തുടക്കമായത്. ഏറെ പ്രതിസന്ധികള്‍ക്കും വാദ പ്രതിവാദങ്ങള്‍ക്കും ശേഷമാണ് ചൗഹാന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി മന്ത്രിസഭ അന്തിമ തീരുമാനത്തിലേക്കെത്തിയിരിക്കുന്നത്.

ആരോഗ്യ വകുപ്പ് ചൗഹാന്റെ വിശ്വസ്തനായിരുന്ന നരോത്തം മിശ്രയില്‍നിന്നും മാറ്റി സിന്ധ്യയുടെ വിശ്വസ്തനായ ഡോ പ്രഭുറാം ചൗധരിക്ക് നല്‍കിയതാണ് സുപ്രധാന തീരുമാനം.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more