ജയ്പൂര്‍: കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും വിട്ടുപോകാനുള്ള സച്ചിന് പൈലറ്റിന്റെ തീരുമാനത്തില്‍ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്.
സച്ചിന് പൈലറ്റിന് പാര്‍ട്ടി എല്ലാ സ്ഥാനമാനങ്ങളും നല്‍കിയെന്നും എന്നാല്‍ അദ്ദേഹം പാര്‍ട്ടിയെ അനുസരിച്ചില്ലെന്നുമായിരുന്നു ദിഗ്വിജയ് സിങ്ങിന്റെ വിമര്‍ശനം.
സച്ചിന് പൈലറ്റിന് പാര്‍ട്ടി എം.പി സ്ഥാനവും കേന്ദ്രമന്ത്രി സ്ഥാനവും ഉപമുഖ്യമന്ത്രി സ്ഥാനവും എല്ലാം നല്കി. എന്നാല്‍ അതിലൊന്നും അദ്ദേഹം തൃപ്തനായില്ല.
അദ്ദേഹത്തിന്റെ പ്രായം എത്രയാണ്? സച്ചിന് പൈലറ്റ് ഇപ്പോഴും ചെറുപ്പമാണ്, അയാള്‍ക്ക് കുറച്ച് കൂടി ക്ഷമ കാണിക്കാമായിരുന്നു. പാര്‍ട്ടി അച്ചടക്കത്തിന് വിരുദ്ധമാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍. ഈ ചെറുപ്പക്കാര്‍ക്കൊന്നും ക്ഷമയില്ല. ‘, എന്നായിരുന്നി ദിഗ് വിജയ് സിങ് പ്രതികരിച്ചത്.
എന്നാല്‍ സ്ഥാനമാനങ്ങളുടെ പേരിലല്ല താന്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോയതെന്നും തന്നെ ഒരു മൂലയിലിരുത്താനും അപമാനിക്കാനുമാണ് മുഖ്യമന്ത്രി അശോക് ഗെലോട്ട് ശ്രമിച്ചതെന്നുമായിരുന്നു സച്ചിന് പൈലറ്റിന്റെ പ്രതികരണം.
രാജസ്ഥാന്റെ വികസനത്തിനായി പ്രവര്‍ത്തിക്കാന്‍ തന്നെയും തന്റെ അനുയായികളെയും അദ്ദേഹം അനുവദിച്ചില്ല. തന്റെ ജനതയോടുള്ള പ്രതിബദ്ധത നിറവേറ്റാന്‍ അനുവദിക്കുന്നില്ലെങ്കില്‍ പിന്നെ ആ സ്ഥാനത്തിന്റെ വിലയെന്താണെന്നായിരുന്നു പൈലറ്റ് ചോദിച്ചത്.
ഒരു സ്ഥാനവും ഞാന്‍ ആവശ്യപ്പെട്ടില്ല. എനിക്ക് വേണ്ടത് മാന്യമായ ഒരു തൊഴില്‍ അന്തരീക്ഷം മാത്രമായിരുന്നു. വീണ്ടും ഞാന്‍ ആവര്‍ത്തിക്കുകയാണ് എനിക്ക് അധികാരമോ പദവിയോ വേണ്ട, അതിനുവേണ്ടിയുള്ള തര്‍ക്കവുമല്ല ഇത്. എന്നാല്‍ അന്തസ്സായി ജോലി ചെയ്യാനുള്ള സ്വാതന്ത്ര്യം എനിക്ക് വേണം-എന്നായിരുന്നു പൈലറ്റിന്റെ വാക്കുകള്‍.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ