ഭോപ്പാല്‍: മധ്യപ്രദേശില്‍ രാഷ്ട്രീയ പ്രതിസന്ധികള്‍ തുടരവേ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യയുമായി കൂടിക്കാഴ്ച നടത്താന്‍ അവസരം കിട്ടാതെ കോണ്‍ഗ്രസ്.
ജ്യോതിരാദിത്യ സിന്ധ്യ ബി.ജെ.പിയിലേക്ക് പോകുമെന്ന സൂചന ലഭിച്ചതോടെയാണ് സിന്ധ്യയുമായി കൂടിക്കാഴചയ്ക്ക് കോണ്‍ഗ്രസ് ശ്രമിക്കുന്നത്.
സിന്ധ്യയെ കാണാന്‍ ശ്രമിച്ചെങ്കിലും കാണാന്‍ സാധിച്ചില്ലെന്ന് ദിഗ് വിജയ സിങ് പറഞ്ഞു.
” സിന്ധ്യാ ജീയെ കാണാന്‍ ശ്രമിച്ചു, പക്ഷേ അദ്ദേഹത്തിന് പന്നിപ്പനിയാണെന്നാണ് പറഞ്ഞത്, അതുകൊണ്ട് സംസാരിക്കാന്‍ പറ്റിയില്ല,” സിങ് പറഞ്ഞതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു.
മധ്യപ്രദേശിലെ വോട്ടര്‍മാരുടെ തീരുമാനത്തെ അവഹേളിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് അവരില്‍ നിന്ന് തന്നെ ഉചിതമായ മറുപടി ലഭിക്കും … നിങ്ങള്‍ എന്നോട് ചോദിച്ചാല്‍ എല്ലാം നന്നായി പോകുന്നു എന്നു ഞാന്‍ പറയും’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേ സമയം സംസ്ഥാനത്തെ കമല്‍നാഥ് സര്‍ക്കാര്‍ താഴെ വീണാല്‍ തന്നെ മുഖ്യമന്ത്രി സ്ഥാനം ജ്യോതിരാദിത്യ സിന്ധ്യക്ക് നല്‍കേണ്ടതില്ലെന്നാണ് ബി.ജെ.പി തീരുമാനമെന്നാണ് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്നുള്ള വിവരം. ജ്യോതിരാദിത്യ സിന്ധ്യയെ കേന്ദ്ര മന്ത്രിയാക്കുകയും ശിവ്രാജ് സിങ് ചൗഹാനെ മുഖ്യമന്ത്രിയാക്കാനുമാണ് ബി.ജെ.പി തീരുമാനമെന്നും അവര്‍ പറയുന്നു.