ഹേമന്ത് കര്‍ക്കറെയെ ആര്‍.എസ്.എസ് കൊന്നതാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. രണ്ടാം വിവാഹത്തിനുശേഷം അദ്ദേഹത്തിന് മാനസിക നഷ്ടപ്പെട്ടെന്നാണ് തോന്നുന്നത്. അദ്ദേഹത്തിന്റെ പരാമര്‍ശത്തോട് പ്രതികരിച്ച് അദ്ദേഹത്തിന്റെ മനസിക നില കൂടുതല്‍ വഷളാക്കാന്‍ ആഗ്രഹിക്കുന്നില്ല:
ന്യൂദല്‍ഹി: സിമി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിലാണെന്ന സംശയം ഉന്നയിച്ച ദിഗ്‌വിജയ് സിങ്ങിനെതിരെ സുബ്രഹ്മണ്യന്‍ സ്വാമി. രണ്ടാമത് വിവാഹിതനായശേഷം ദിഗ്‌വിജയ് സിങ്ങിന് മാനസിക നില നഷ്ടപ്പെട്ടെന്നാണ് സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞത്.
അദ്ദേഹത്തിന്റെ പരിഹാസ്യമായ ആരോപണങ്ങള്‍ മറുപടി അര്‍ഹിക്കുന്നില്ലെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.
“ദിഗ്‌വിജയ് സിങ് തെറ്റായ പരിഹാസ്യമായ പല പ്രസ്താവനകളും നടത്തിയിട്ടുണ്ട്. ഹേമന്ത് കര്‍ക്കറെയെ ആര്‍.എസ്.എസ് കൊന്നതാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. രണ്ടാം വിവാഹത്തിനുശേഷം അദ്ദേഹത്തിന് മാനസിക നഷ്ടപ്പെട്ടെന്നാണ് തോന്നുന്നത്. അദ്ദേഹത്തിന്റെ പരാമര്‍ശത്തോട് പ്രതികരിച്ച് അദ്ദേഹത്തിന്റെ മനസിക നില കൂടുതല്‍ വഷളാക്കാന്‍ ആഗ്രഹിക്കുന്നില്ല: സ്വാമി പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ടു ചെയ്യുന്നു.
തുടര്‍ച്ചയായി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നു സംശയിക്കുന്നെന്നാണ് ദിഗ്‌വിജയ് സിങ് പറഞ്ഞത്. ഇതിനു പിന്നില്‍ ആരോ ഉണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
“ഇതൊരു ഗൗരവമേറിയ പ്രശ്‌നമാണ്. ആദ്യം സിമി പ്രവര്‍ത്തകര്‍ രക്ഷപ്പെട്ടത് ഖാന്ത്വ ജയിലില്‍ നിന്നാണ്. ഇപ്പോള്‍ ഭോപ്പാലിലെ ജയിലില് നിന്നും. രാജ്യത്ത് മുസ്‌ലീങ്ങള്‍ക്കെതിരായ കലാപങ്ങള്‍ക്കു പിന്നില്‍ ആര്‍.എസ്.എസും അതുപോലുള്ള സംഘടനകളുമാണെന്ന് ഞാന്‍ ആവര്‍ത്തിച്ചു പറയുന്നു. ഇതിനു പിന്നില്‍ ആരെങ്കിലുമുണ്ടോയെന്നത് അന്വേഷിക്കേണ്ടതുണ്ട്.” എന്നും ദിഗ് വിജയ് സിങ് പറഞ്ഞിരുന്നു.
ഇതാണ് സുബ്രഹ്മണ്യന്‍ സ്വാമിയെ പ്രകോപിപ്പിച്ചത്.