ന്യൂദല്‍ഹി: ബാലാകോട്ട് വ്യോമാക്രമണവുമായി ബന്ധപ്പെട്ട് ബി.ജെ.പി നേതാക്കള്‍ പറയുന്ന കണക്കുകളിലെ വൈരുദ്ധ്യം ചൂണ്ടിക്കാട്ടി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്.
ആക്രമണവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര മാധ്യമങ്ങളും ഇന്ത്യയിലെ ജനങ്ങളും ഉയര്‍ത്തുന്ന സംശയങ്ങള്‍ക്ക് മോദി മറുപടി പറഞ്ഞേ തീരൂവെന്നും ദിഗ് വിജയ് സിങ് ആവശ്യപ്പെട്ടു.
“” ആരാണ് കള്ളം പറയുന്നതെന്ന് ഇവിടുത്തെ ജനങ്ങള്‍ക്ക് അറിയണം. ഇന്ത്യന്‍ സുരക്ഷാ സേനയില്‍ ഞങ്ങള്‍ക്ക് പൂര്‍ണ വിശ്വാസമാണ്. അവരെയോര്‍ത്ത് അഭിമാനമാണ്. എന്നാല്‍ ബാലാകോട്ട് ആക്രമണത്തിന് പിന്നാലെ പല വിദേശമാധ്യമങ്ങളും സംശയം ഉയര്‍ത്തി. അത് നമ്മുടെ സര്‍ക്കാരിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന തരത്തിലാണ്.
ബാലാകോട്ട് ആക്രമണവുമായി ബന്ധപ്പെട്ട് അമിത് ഷാ പറയുന്ന കണക്കാണോ യോഗി ആദിത്യനാഥ് പറയുന്ന കണക്കാണോ അതോ എസ്.എസ് അലുവാലിയ പറയുന്ന കണക്കാണോ ശരിയെന്ന് മോദി തന്നെ വ്യക്തമാക്കണം.
“”പ്രൈം മിനിസ്റ്റര്‍ ജീ, നിങ്ങളുടെ ചില മന്ത്രിമാര്‍ പറയുന്നത് ബാലാകോട്ട് 300 തീവ്രവാദികള്‍ കൊല്ലപ്പെട്ടുവെന്നാണ്. ബി.ജെ.പി അധ്യക്ഷന്‍ പറയുന്നു 250 പേരാണ് കൊല്ലപ്പെട്ടതെന്ന്. എന്നാല്‍ യോഗി ആദിത്യനാഥ് പറയുന്നത് 400 പേര്‍ കൊല്ലപ്പെട്ടുവെന്നാണ്. എന്നാല്‍ ഒരാള്‍ പോലും മരിച്ചിട്ടില്ലെന്നാണ് നിങ്ങളുടെ തന്നെ കേന്ദ്രമന്ത്രി എസ്.എസ് അലുവാലിയ പറയുന്നത്. നിങ്ങളാണെങ്കില്‍ മൗനം തുടരുന്നു. ഇവിടെ കള്ളം പറയുന്നത് ആരാണെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് താത്പര്യമുണ്ട്- ദിഗ്‌വിജയ് സിങ് ആവശ്യപ്പെട്ടു.
ഇത്തരം നടപടികളിലൂടെ ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണത്തെ അപമാനിക്കുകയാണ് മോദി ചെയ്തതെന്നും സിങ് കുറ്റപ്പെടുത്തി.
ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണത്തെ നിങ്ങളുടെ വിജയമാക്കാനാണ് ബി.ജെ.പി ശ്രമിച്ചത്. അത് നമ്മുടെ സേനയെ അപമാനിക്കുന്നതിന് തുല്യമാണ്. ഇന്ത്യയിലെ ഓരോ ജനങ്ങളും ഇന്ത്യന്‍ സൈന്യത്തേയും വ്യോമസേനയേയും ബഹുമാനിക്കുന്നവരാണ്. നിങ്ങള്‍ അങ്ങനെയല്ലെങ്കിലും- ദിഗ്‌വിജയ് സിങ് ട്വിറ്ററില്‍ പറഞ്ഞു.