ഭോപ്പാല്‍: മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെതിരെ വ്യാജ വീഡിയോ പ്രചരിപ്പിച്ചതിന് പരാതി നല്‍കാന്‍ കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ്‌സിംഗ്. തനിക്കെതിരെ സമാന ആരോപണം ഉന്നയിച്ച് കേസെടുത്തതിന് പിന്നാലെയാണ് ദിഗ് വിജയ് സിംഗ് പരാതിയുമായി രംഗത്തെത്തിയത്.
‘എനിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത അതേ സ്റ്റേഷനില്‍ തന്നെ ഞാന്‍ പരാതി നല്‍കും’, ദിഗ് വിജയ് സിംഗ് ട്വീറ്റ് ചെയ്തു. 2019 മേയ് 16 ന് രാഹുല്‍ഗാന്ധിയെക്കുറിച്ച് വ്യാജവീഡിയോ പങ്കുവെച്ച ശിവരാജ് സിംഗിന്റെ ട്വീറ്റും അദ്ദേഹം റീട്വീറ്റ് ചെയ്തിട്ടുണ്ട്.
FAKE ALERT: Shivraj Singh tweets misleading video to claim Rahul Gandhi forgot MP CM’s name – Times of India
मैं शिवराज के ख़िलाफ़ फेक विडियो ट्वीट करने के अपराध में उसी थाने पर FIR दर्ज करने जाउंगा जिस थाने पर मेरे ख़िलाफ़ FIR दर्ज करने भाजपा नेता गये थे https://t.co/nVHxTEPFTz
— digvijaya singh (@digvijaya_28) June 16, 2020
സംസ്ഥാന കോണ്‍ഗ്രസ് വക്താവ് നരേന്ദ്ര സലൂജയും ദിഗ് വിജയ് സിംഗിന് പിന്തുണയുമായി രംഗത്തെത്തി. ചൗഹാന്‍ പ്രതിപക്ഷത്തായിരുന്നപ്പോള്‍ കമല്‍നാഥ് സര്‍ക്കാരിനെതിരെ ഒരുഡസന്‍ വ്യാജ ട്വീറ്റുകളും വീഡിയോകളും പ്രചരിപ്പിച്ചിരുന്നുവെന്ന് സലൂജ പറഞ്ഞു.
ഇതിനെതിരെ കേസെടുക്കാത്തത് ബി.ജെ.പി സര്‍ക്കാരിന്റെ ഇരട്ടത്താപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.