ഭോപ്പാല്‍: നിലവില്‍ രാജ്യം ഭരിക്കുന്നവര്‍ ചരിത്രത്തെ മാറ്റിയെഴുതാന്‍ ശ്രമിക്കുകയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്. ഇന്ത്യയുടെ ചരിത്രം മാറ്റിയെഴുതുകയും നമ്മുടെ സ്വാതന്ത്ര്യ സമരസേനാനികളെ മോശമാക്കാനും ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന കോണ്‍ഗ്രസ് കമ്മറ്റി സംഘടിപ്പിച്ച ജവഹര്‍ലാല്‍ നെഹ്‌റു അനുസ്മരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ ചരിത്രത്തെ കുറിച്ചും സ്വാതന്ത്ര്യ സമരസേനാനികളെ കുറിച്ചും കുട്ടികളെ പഠിപ്പിച്ചും കോണ്‍ഗ്രസ് നേതാക്കള്‍ ഇതിനെതിരെ പോരാടണമെന്നും ദിഗ്‌വിജയ് സിങ് പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ കുറിച്ചും അദ്ദേഹം പറഞ്ഞു.
പകുതിയിലധികം കോണ്‍ഗ്രസുകാര്‍ക്കും എന്താണ് ആര്‍ട്ടിക്കിള്‍ 370 എന്താണെന്ന് അറിയില്ല. അവര്‍ പറയുന്നത് കേന്ദ്രം ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് നന്നായെന്നാണ്. എന്ത് നന്നായെന്ന്?.കശ്മീര്‍ കൈവിട്ടു പോയിക്കൊണ്ടിരിക്കുകയാണ്. നിങ്ങള്‍ക്ക് കശ്മീര്‍ ആവശ്യമുണ്ടെങ്കില്‍ കശ്മീര്‍ ജനതയെ ഒപ്പം നിര്‍ത്തുക തന്നെ വേണം-ദിഗ്‌വിജയ് സിങ് പറഞ്ഞു.