അയോധ്യ വിഷയത്തില്‍ ചെയ്തത് പോലെ ശബരിമല ക്ഷേത്ര വിഷയത്തിലും സുപ്രീം കോടതി വിധി അംഗീകരിക്കുവാന്‍ ബി.ജെ.പിയും ആര്‍.എസ്.എസ്സും തയ്യാറാവണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്. ശബരിമല യുവതി പ്രവേശന പുന:പരിശോധന ഹര്‍ജിയില്‍ ഇന്നത്തെ കോടതി നടപടിയ്ക്ക് ശേഷമായിരുന്നു ദിഗ്‌വിജയ് സിങിന്റെ പ്രതികരണം.
ഞങ്ങളുടെ പാര്‍ട്ടി എപ്പോഴും പറയുന്ന നിലപാടെന്നത് അയോധ്യ തര്‍ക്കം പോലുള്ള വിഷയങ്ങള്‍ കോടതിയാണ് തീരുമാനിക്കേണ്ടത് എന്നാണ്. അയോധ്യ വിധി എല്ലാ പാര്‍ട്ടികളും അംഗീകരിച്ചതില്‍ ഞാന്‍ സന്തോഷവാനാണ്-ദിഗ്‌വിജയ് സിങ് പറഞ്ഞു.
ബി.ജെ.പിയും ആര്‍.എസ്.എസും ഇതില്‍ നിന്നൊക്ക പഠിക്കണം. അയോധ്യ വിധി അംഗീകരിച്ചത് പോലെ സുപ്രീം കോടതി വിധിയും എല്ലാവരും അംഗീകരിക്കണമെന്നും ദിഗ്‌വിജയ് സിങ് പറഞ്ഞു.
ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനമാകാം എന്ന സുപ്രീം കോടതി വിധി പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹരജികള്‍ മാറ്റിവെക്കുകയാണെന്നാണ് സുപ്രീം കോടതിയുടെ ഭൂരിപക്ഷ വിധി. മതപരമായ വിശ്വാസങ്ങളെ സംബന്ധിച്ച് കോടതിക്ക് ഇടപെടുന്നതില്‍ ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക് ഏഴംഗ ബെഞ്ചില്‍ നിന്ന് ഉത്തരങ്ങള്‍ കിട്ടിയതിന് ശേഷമായിരിക്കും പുന:പരിശോധന ഹരജികള്‍ പരിശോധിക്കുക.