നേരത്തെ ജ്യോതിരാദിത്യ സിന്ധ്യ ബി.ജെ.പിയില്‍ ചേര്‍ന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച് രാജിവെച്ച കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രംഗത്തെത്തിയിരുന്നു. സിന്ധ്യയ്ക്ക് വേണ്ടിയാണ് രാജിവെച്ചതെന്നും എന്നാല്‍ ബി.ജെ.പിയില്‍ ചേര്‍ന്ന സിന്ധ്യയുടെ നടപടി നിരാശപ്പെടുത്തുന്നതായും എം.എല്‍.എമാര്‍ പറഞ്ഞതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു.
10 എം.എല്‍.എമാരും രണ്ട് മുന്‍മന്ത്രിമാരുമാണ് സിന്ധ്യയുടെ നിലപാടിനെതിരെ രംഗത്തെത്തിയത്. അതേസമയം ബെംഗളൂരുവിലുള്ള എം.എല്‍.എമാര്‍ സിന്ധ്യയ്‌ക്കൊപ്പമാണെന്നാണ് ബി.ജെ.പി നേതാക്കളുടെ അവകാശവാദം.
ഭൂരിപക്ഷം തെളിയിക്കാന്‍ 104 പേരുടെ പിന്തുണയാണ് കമല്‍നാഥ് സര്‍ക്കാരിന് വേണ്ടത്. എം.എല്‍.എമാര്‍ രാജിവെച്ചതോടെ 92 കോണ്‍ഗ്രസ് എം.എല്‍.എമാരാണ് കമല്‍നാഥ് സര്‍ക്കാരിനൊപ്പമുള്ളത്. രണ്ട് ബി.എസ്.പി എം.എല്‍.എമാരുടേയും ഒരു എസ്.പി എം.എല്‍.എയുടേയും നാല് സ്വതന്ത്രരുടേയും പിന്തുണ കൂടി കമല്‍നാഥിന് നിലവിലുണ്ട്.