| Monday, 13th March 2017, 12:05 pm

വോട്ടര്‍മാരേ, മാപ്പ്! നിങ്ങളല്ല, ഇവിടെ ജയിച്ചത് പണമാണ്: ഗോവന്‍ ജനതയോട് മാപ്പുചോദിച്ച് ദിഗ്വിജയ് സിംഗ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പനാജി: 14 എം.എല്‍.എമാര്‍ മാത്രമുള്ള ബി.ജെ.പിയി സര്‍ക്കാറുണ്ടാക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചതിന് പിന്നാലെ ഗോവയിലെ ജനങ്ങളോട് മാപ്പ് ചോദിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ്. ഗോവയിലെ കോണ്‍ഗ്രസിന്റെ മേല്‍നോട്ടം ദിഗ്വിജയ് സിംഗിനായിരുന്നു.

“ജനങ്ങളുടെ ശക്തിക്ക് മേലെ പണമാണ് വിജയം നേടിയത്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യമായ പിന്തുണ ഞങ്ങള്‍ക്ക് നേടാന്‍ കഴിയാത്തതില്‍ ഗോവയിലെ ജനങ്ങളോട് മാപ്പ് ചോദിക്കുന്നു.” -ദിഗ്വിജയ് സിംഗ് ട്വിറ്ററിലൂടെ പറഞ്ഞു. ഗോവയിലെ വര്‍ഗീയ ശക്തികള്‍ക്കെതിരായ പ്രക്ഷോഭം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Dont Miss “ഇത് ജനവിധി അട്ടിമറിക്കലാണ്” ബി.ജെ.പി സര്‍ക്കാറിനെതിരെ തെരുവിലിറങ്ങി ഗോവന്‍ ജനത


സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യമായ എം.എല്‍.എമാര്‍ ഉണ്ടെന്ന അവകാശവാദം മനോഹര്‍ പരീക്കര്‍ ഉന്നയിച്ചതിനെ തുടര്‍ന്ന് ഇന്നലെ രാത്രിയാണ് സര്‍ക്കാര്‍ രൂപീകരണത്തിനായി ഗവര്‍ണ്ണര്‍ മൃദുല സിന്‍ഹ ബി.ജെ.പിയെ ക്ഷണിച്ചത്. ചെറു പാര്‍ട്ടികളുമായി വന്‍ വിലപേശല്‍ നടത്തിയാണ് ബി.ജെ.പി ആവശ്യമായ പിന്തുണ നേടിയത്.

ഗോവയിലും മണിപ്പൂരിലും തെരഞ്ഞെടുപ്പിനെ കൊള്ളയടിച്ചു എന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാവ് പി. ചിദംബരവും ബി.ജെ.പിയ്ക്കെതിരെ ട്വീറ്റ് ചെയ്തിരുന്നു. ജനാധിപത്യത്തെ ബി.ജെ.പി കൊന്നു എന്നാണ് കോണ്‍ഗ്രസിന്റെ പ്രതികരണം. ഇപ്പോള്‍ നടന്നതിന് പിന്നിലെ വില്ലന്‍ മനോഹര്‍ പരീക്കറാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു.


Don”t Miss: ‘ഇത് എക്കാലത്തേയും വലിയ ചതി, ജനങ്ങളെയാണ് അധിക്ഷേപിച്ചിരിക്കുന്നത്’ ബി.ജെ.പിയ്ക്ക് പിന്തുണ നല്‍കിയതിനെതിരെ ഗോവന്‍ ഫോര്‍വേര്‍ഡ് പാര്‍ട്ടിയില്‍ പ്രതിഷേധം 


We use cookies to give you the best possible experience. Learn more