കാസര്‍ഗോഡ് മുതല്‍ എറണാകുളം വരെ കാല്‍നടയാത്ര; പ്രൊമോഷനില്‍ വേറിട്ട വഴിയിലൂടെ ഡിജിറ്റല്‍ വില്ലേജ്
Film News
കാസര്‍ഗോഡ് മുതല്‍ എറണാകുളം വരെ കാല്‍നടയാത്ര; പ്രൊമോഷനില്‍ വേറിട്ട വഴിയിലൂടെ ഡിജിറ്റല്‍ വില്ലേജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 7th August 2023, 8:12 am

സിനിമ പ്രൊമോഷനില്‍ വേറിട്ട വഴികളുമായി ഡിജിറ്റല്‍ വില്ലേജ് ടീം. കാസര്‍ഗോഡ് മുതല്‍ എറണാകുളം വരെ കാല്‍നടയാത്രയായി സഞ്ചരിച്ചാണ് സിനിമയുടെ പ്രൊമോഷന്‍ ഇവര്‍ നടത്തുന്നത്. കാഞ്ഞങ്ങാട് നിന്ന് തുടങ്ങിയ യാത്ര കോഴിക്കോട് എത്തി. ജനങ്ങളിലേക്ക് നേരിട്ടിറങ്ങി ചെന്ന് സിനിമയെ പറ്റി അറിയിക്കുകയാണ് അണിയറ പ്രവര്‍ത്തകരുടെ ലക്ഷ്യം. സംവിധായകനും നായകനും കൂടിയാണ് ജനങ്ങളെ നേരിട്ട് കണ്ട് സംസാരിക്കുന്നത്. ഓഗസ്റ്റ് 15നാണ് ഡിജിറ്റല്‍ വില്ലേജ് തിയേറ്ററുകളിലെത്തുന്നത്.

നവാഗതരായ ഫഹദ് നന്ദു, ഉത്സവ് രാജീവ് എന്നിവര്‍ ചേര്‍ന്നാണ് രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. ഋഷികേശ്, അമൃത്, വൈഷ്ണവ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ആഷിക് മുരളി, സുരേഷ് ഇജി, അഭിന, പ്രജിത, അഞ്ജിത, ശുഭ കാഞ്ഞങ്ങാട്, ഇന്ദിര, ശ്രിജന്യ, സുരേഷ് ബാബു, ജസ്റ്റിന്‍ കണ്ണൂര്‍, കൃഷ്ണന്‍ നെടുമങ്ങാട്, നിഷാന്‍, എം.സി. മോഹനന്‍, ഹരീഷ് നീലേശ്വരം, മണി ബാബു, രാജേന്ദ്രന്‍, നിവിന്‍, എസ്.ആര്‍. ഖാന്‍, പ്രഭു രാജ്, ജോണ്‍സന്‍ കാസര്‍ഗോഡ് തുടങ്ങിയവരും അഭിനയിക്കുന്നു.

യുലിന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അഖില്‍ മുരളി, ആഷിക് മുരളി എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ശ്രീകാന്ത് നിര്‍വഹിക്കുന്നു.

മനു മഞ്ജിത്ത്, സുധീഷ് മറുതളം, വിനായക് ശരത്ചന്ദ്രന്‍ എന്നിവരുടെ വരികള്‍ക്ക് ഹരി എസ്.ആര്‍. സംഗീതം പകരുന്നു. വികസനം എത്തിപ്പെടാത്ത പഞ്ഞികല്ല് എന്ന ഗ്രാമത്തിലെ മൂന്ന് സുഹൃത്തുക്കള്‍ ആ ഗ്രാമവാസികളെ ഡിജിറ്റല്‍ യുഗത്തിലേക്കു കൊണ്ടു പോകുന്നതിനുള്ള ശ്രമങ്ങളാണ് നര്‍മത്തില്‍ കലര്‍ത്തി’ഡിജിറ്റല്‍ വില്ലേജ്” എന്ന ചിത്രത്തില്‍ ദൃശ്യവല്‍ക്കരിക്കുന്നത്.

എഡിറ്റിങ്ങ്-മനു ഷാജു, വസ്ത്രാലങ്കാരം -സമീറ സനീഷ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-പ്രവീണ്‍ ബിമേനോന്‍,കലാ സംവിധാനം- ജോജോ ആന്റണി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ഉണ്ണി സി., ചീഫ് അസോസിയേറ്റ് ക്യാമറമാന്‍-സി.ആര്‍. നാരായണന്‍, അസോസിയേറ്റ് ഡയക്ടര്‍-ജിജേഷ് ഭാസ്‌കര്‍, സൗണ്ട് ഡിസൈനര്‍-അരുണ്‍ രാമവര്‍മ്മ, ചമയം-ജിതേഷ് പൊയ്യ, ലോക്കഷന്‍ മാനേജര്‍, കാസ്റ്റിംഗ് ഡയറക്ടര്‍, പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍- ജോണ്‍സണ്‍ കാസറഗോഡ്, സ്റ്റില്‍സ്-നിദാദ് കെ.എന്‍, ഡിസൈന്‍-യെല്ലോ ടൂത്ത്, പി.ആര്‍. ഒ.-എ.എസ്. ദിനേശ്.

Content Highlight: Digital Vilaage movie team promotion by walking from Kasaragod to Ernakulam