മോഡിയുടെ 'ഡിജിറ്റല്‍ ഇന്ത്യ' ചിരിപ്പിക്കുന്ന ചില വസ്തുതകള്‍; ഭയപ്പെടുത്തുന്നതും...
Daily News
മോഡിയുടെ 'ഡിജിറ്റല്‍ ഇന്ത്യ' ചിരിപ്പിക്കുന്ന ചില വസ്തുതകള്‍; ഭയപ്പെടുത്തുന്നതും...
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 29th September 2015, 4:36 pm

യു.എസിലെ ഒരു വലിയ പദ്ധതിയാണ് ഡിജിറ്റല്‍ ഇന്ത്യ എന്നത്. അതുകൊണ്ടാണ് സാക്ഷാല്‍ സുക്കര്‍ബര്‍ഗ് തന്നെ തന്റെ ഫേസ്ബുക്ക് ഇന്ത്യന്‍ പതാകയെ മുഖത്തണിന്‍ തയ്യാറായതും. അന്ന് അമേരിക്കയില്‍ സ്വര്‍ഗാനുരാഗികള്‍ തമ്മിലുള്ള വിവാഹം അമേരിക്കന്‍ നിയമവ്യവസ്ഥയില്‍ അധിഷ്ഠിതമായ വേളയില്‍ സ്വന്തം പ്രൊഫൈല്‍ ചിത്രം മഴവില്‍വര്‍ണമണിയിക്കാന്‍ തയ്യാറായ സുക്കര്‍ബര്‍ഗ് അതേ പ്രാധാന്യം തന്നെയാണ് മോദിയുടെ ഡിജിറ്റല്‍ ഇന്ത്യ പ്രഖ്യാപനങ്ങള്‍ക്കും നല്‍കുന്നതെന്നാണ് മനസിലാവുന്നത്.    

“സ്വവര്‍ഗാനുരാഗികളുടെ അവകാശങ്ങളും ഡിജിറ്റല്‍ ഇന്ത്യയും ഇരുരാജ്യങ്ങളിലും വ്യത്യസ്തതമായിരിക്കും എന്നതാണ് രണ്ട് കാര്യങ്ങളിലുംമുള്ള സമാനത.”

സിലിക്കണ്‍ വാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗവുമായി ബന്ധപ്പെട്ട് വലിയ കോലാഹലങ്ങള്‍ തന്നെ ഉണ്ടായി.

സമൃദ്ധവും അതിലേറെ വികാരവിക്ഷേപം നിറഞ്ഞതുമായിരുന്നു സിലിക്കണ്‍ വാലിയിലെ മോദിയുടെ പ്രസംഗം. പതിവുപോലെത്തന്നെ ഇത്തവണയും പ്രധാനമന്ത്രിയുടെ എല്ലാ വാഗ്ദാനങ്ങളും അതിഗംഭീരമായിരുന്നു. അദ്ദേഹത്തിന്റെ എല്ലാ പരിശ്രമങ്ങളേയും പിന്തുണയ്ക്കാന്‍ ഏവര്‍ക്കും തോന്നുംവിധമായിരുന്നു പ്രസംഗം. മാധ്യമങ്ങള്‍ (കൂടുതലും ഇന്ത്യയിലുള്ളത്) മിക്കതും സംസാരിച്ചതും അമേരിക്കയില്‍ വെച്ച് മോദി പ്രഖ്യാപിച്ച “ഡിജിറ്റല്‍ ഇന്ത്യ” സംരംഭത്തെ കുറിച്ച് തന്നെയായിരുന്നു.

ഡിജിറ്റല്‍ ഇന്ത്യയെ കുറിച്ച് പറയുമ്പോള്‍ വാസ്തവത്തില്‍ ഓര്‍മവരുന്നത് ഓരോ നിമിഷവും ഓരോ കാര്യങ്ങള്‍ പറഞ്ഞുകൊണ്ട് നമ്മളെ ശല്യപ്പെടുത്തുന്ന ഒരു കുട്ടിയെയാണ്. മാത്രവുമല്ല നിങ്ങളുടെ പല പദ്ധതികളും തകര്‍ത്തുകളഞ്ഞിട്ട് ഞൊടിയിടയില്‍ ഒന്നും അറിയാത്ത പോലെ അവിടെ നിന്നും വിദേശത്തേക്ക് കടന്നുകളയുന്ന ഒരാളെ പോലെയാണ് തോന്നുന്നത്.

എനിക്ക് ഉറപ്പുണ്ട്, ഡിജിറ്റല്‍ ഇന്ത്യ തീര്‍ച്ചയായും ഇന്ത്യയിലേക്ക് തന്നെ തിരിച്ചുവരും, പക്ഷേ അപലപനീയമായ അമേരിക്കന്‍ വകഭേദത്തിന്റെ രൂപത്തിലായിരിക്കുമെന്ന് മാത്രം. അതില്‍ സംശയം വേണ്ട.

യു.എസിലെ ഒരു വലിയ പദ്ധതിയാണ് ഡിജിറ്റല്‍ ഇന്ത്യ എന്നത്. അതുകൊണ്ടാണ് സാക്ഷാല്‍ സുക്കര്‍ബര്‍ഗ് തന്നെ തന്റെ ഫേസ്ബുക്ക് ഇന്ത്യന്‍ പതാകയെ മുഖത്തണിന്‍ തയ്യാറായതും. അന്ന് അമേരിക്കയില്‍ സ്വര്‍ഗാനുരാഗികള്‍ തമ്മിലുള്ള വിവാഹം അമേരിക്കന്‍ നിയമവ്യവസ്ഥയില്‍ അധിഷ്ഠിതമായ വേളയില്‍ സ്വന്തം പ്രൊഫൈല്‍ ചിത്രം മഴവില്‍വര്‍ണമണിയിക്കാന്‍ തയ്യാറായ സുക്കര്‍ബര്‍ഗ് അതേ പ്രാധാന്യം തന്നെയാണ് മോദിയുടെ ഡിജിറ്റല്‍ ഇന്ത്യ പ്രഖ്യാപനങ്ങള്‍ക്കും നല്‍കുന്നതെന്നാണ് മനസിലാവുന്നത്.      

zukerberg

ഈ “ബൃഹത്തായ” സംരംഭം അമേരിക്കയെ സംബന്ധിച്ചും സുക്കര്‍ബര്‍ഗിനെ സംബന്ധിച്ചും വളരെ വലുത് തന്നെയാണെന്ന് പറയേണ്ടി വരും.

സ്വവര്‍ഗാനുരാഗികളുടെ അവകാശങ്ങളും ഡിജിറ്റല്‍ ഇന്ത്യയും ഇരുരാജ്യങ്ങളിലും വ്യത്യസ്തതമായിരിക്കും എന്നതാണ് രണ്ട് കാര്യങ്ങളിലുംമുള്ള സമാനത. അമേരിക്കയില്‍ നിന്നും ഇന്ത്യയിലേയ്ക്ക് ഡിജിറ്റല്‍ ഇന്ത്യ എത്തുമ്പോള്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ ഇവയാണ്:

സെക്ഷന്‍ 66 എ സുപ്രീം കോടതി റദ്ദ് ചെയ്തതാണ്. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ടില്‍ 2009ല്‍ നിലവില്‍ വന്ന സെക്ഷന്‍ 66 എ പ്രകാരം ആശയവിനിമയ ഉപകരണങ്ങളായ കമ്പ്യൂട്ടര്‍, സെല്‍ഫോണ്‍ മുതലായവ വഴി കുറ്റകരമായതോ സ്പര്‍ധ ഉളവാക്കുന്നതോ ആയ വിവരങ്ങള്‍ തെറ്റാണെന്നറിഞ്ഞിട്ടും ശത്രുതയോ വിദ്വേഷമോ അനിഷ്ടമോ അപകടമോ ഉണ്ടാക്കാന്‍ ഉദ്ദേശിച്ചുള്ള വിവരങ്ങള്‍, തെറ്റിദ്ധാരണജനകമായ ഇലക്ട്രോണിക് സന്ദേശങ്ങള്‍ എന്നിവയുടെ സൃഷ്ടി, കൈമാറ്റം, സ്വീകരിക്കല്‍ എന്നിവക്കൊക്കെ മൂന്നുവര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമായി കണക്കാക്കിയിരുന്നു.

education-fascism
അമേരിക്കയിലെ ഡിജിറ്റല്‍ ഇന്ത്യ: ടെക്‌നോളജി ആളുകളെ തമ്മില്‍ ബന്ധിക്കുന്നത് വ്യക്തിത്വത്തിന്റെ അടിസ്ഥാനത്തിലല്ല; മറിച്ച് മൂല്യങ്ങളുടെ അടിസ്ഥാനത്തിലാണ്.

“സോഷ്യല്‍ മീഡിയകള്‍ ആളുകളെ തമ്മില്‍ ഒരുമിപ്പിക്കുന്നത് മാനുഷിക മൂല്യങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്. മറിച്ച് വ്യക്തിത്വങ്ങളില്‍ അധിഷ്ടിതമായല്ല. എല്ലാവര്‍ക്കും പ്രാപ്യമായതും എല്ലാവര്‍ക്കും ലഭ്യമായതും എല്ലാവര്‍ക്കും താങ്ങാനാവുന്നതുമായിരിക്കണം യഥാര്‍ത്ഥത്തില്‍ സാങ്കേതികവിദ്യയെന്ന് നമ്മള്‍ ഉറപ്പ് വരുത്തണം.”

ഇന്ത്യയിലെ ഡിജിറ്റല്‍ ഇന്ത്യ: സെക്ഷന്‍ 66 എ യ്ക്ക് തുല്യമായ പുതിയ നിയമത്തിനുവേണ്ടി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നു.

സെക്ഷന്‍ 66 എ സുപ്രീം കോടതി റദ്ദ് ചെയ്തതാണ്. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ടില്‍ 2009ല്‍ നിലവില്‍ വന്ന സെക്ഷന്‍ 66 എ പ്രകാരം ആശയവിനിമയ ഉപകരണങ്ങളായ കമ്പ്യൂട്ടര്‍, സെല്‍ഫോണ്‍ മുതലായവ വഴി കുറ്റകരമായതോ സ്പര്‍ധ ഉളവാക്കുന്നതോ ആയ വിവരങ്ങള്‍ തെറ്റാണെന്നറിഞ്ഞിട്ടും ശത്രുതയോ വിദ്വേഷമോ അനിഷ്ടമോ അപകടമോ ഉണ്ടാക്കാന്‍ ഉദ്ദേശിച്ചുള്ള വിവരങ്ങള്‍, തെറ്റിദ്ധാരണജനകമായ ഇലക്ട്രോണിക് സന്ദേശങ്ങള്‍ എന്നിവയുടെ സൃഷ്ടി, കൈമാറ്റം, സ്വീകരിക്കല്‍ എന്നിവക്കൊക്കെ മൂന്നുവര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമായി കണക്കാക്കിയിരുന്നു.

നിങ്ങളുടെ ഓര്‍മയെ ഒന്ന് റിഫ്രെഷ് ചെയ്യട്ടെ. വാസ്തവത്തില്‍ 66എ മനുഷ്യമൂല്യങ്ങളിലല്ല ഊന്നുന്നത്. ഇന്റര്‍നെറ്റിലൂടെ സ്വതന്ത്രമായി അഭിപ്രായം പങ്കുവെയ്ക്കുന്നവരെ അടിച്ചമര്‍ത്താനും രാഷ്ട്രീയക്കാര്‍ക്ക് ഇന്റര്‍നെറ്റ് ഉപഭോക്താക്കളെ നിശബ്ദമാക്കാനും വിയോജന ശബ്ദങ്ങളെ അറസ്റ്റ് ചെയ്യാനുമായാണ് ആ നിയമം നിലകൊള്ളുന്നത്.

സര്‍ക്കാര്‍ രഹസ്യരേഖകള്‍ രേഖപ്പെടുത്താനായി മറ്റുള്ളവര്‍ക്ക് മനസ്സിലാകാത്ത വിധത്തിലുള്ള രഹസ്യ കോഡില്‍ എഴുതാവുന്ന തരത്തിലുള്ള പോളിസികള്‍ തയ്യാറാക്കുക. അത് ഒരു സ്വകാര്യ ബിസിനസ് സര്‍വറില്‍ നിക്ഷേപിക്കുക. സുരക്ഷാ ഏജന്‍സികള്‍ ആവശ്യപ്പെടുമ്പോള്‍ മാത്രം  നല്‍കാവുന്ന തരത്തില്‍ അതിനെ ചിട്ടപ്പെടുത്തുക. അതിനുള്ള രഹസ്യ കോഡുകള്‍ സര്‍ക്കാരിന് കൈമാറുമെന്ന് ഉറപ്പാക്കപ്പെടുക.

samsung-foldable-668

യു.എസിലെ ഡിജിറ്റല്‍ ഇന്ത്യ: ഇന്ത്യയിലെ കൂടുതല്‍ ആളുകളെ തമ്മില്‍ പരസ്പരം ബന്ധിപ്പിക്കുക.

ഇവിടെ ഇനി സംസാരിക്കാന്‍ പോകുന്നത് എം ഗവേര്‍ണന്‍സിനെ (mGovernance,  മൊബൈല്‍ ഗവേണന്‍സ്) കുറിച്ചാണ്.  ഒരു ബില്യണ്‍ സെല്‍ഫോണ്‍ ഉപഭോക്താക്കളുള്ള രാജ്യം. ഡിജിറ്റ് റേറ്റില്‍ വന്‍ കുതിച്ചുചാട്ടം നടത്തുന്ന രാജ്യം. ഇന്ത്യയെ സംബന്ധിച്ച് ഡിജിറ്റല്‍ ഇന്ത്യ പദ്ധതി ഒരു സാഹസം കൂടിയാണ്. മനുഷ്യചരിത്രത്തില്‍ ഇന്നേവരെ ഇല്ലാത്ത ഒരു പരിവര്‍ത്തനം. മഹാരാഷ്ട്രയിലെ കര്‍ഷകര്‍ക്കിടയില്‍ കൃഷിയുമായി ബന്ധപ്പെട്ടുള്ള നിര്‍ദേശങ്ങളും അഭിപ്രായങ്ങളും കൈമാറ്റം ചെയ്യാന്‍ ഒരു വാട്‌സ്അപ്പ് ഗ്രൂപ്പ വരെ ഉണ്ടാക്കും.

ഇന്ത്യയിലെ ഡിജിറ്റല്‍ ഇന്ത്യ: ഗവര്‍മെന്റ് ആളുകളുമായി ബന്ധപ്പെടാന്‍ ഇമെയിലും മെസേജും ഉപയോഗിക്കുക.

സര്‍ക്കാര്‍ രഹസ്യരേഖകള്‍ രേഖപ്പെടുത്താനായി മറ്റുള്ളവര്‍ക്ക് മനസ്സിലാകാത്ത വിധത്തിലുള്ള രഹസ്യ കോഡില്‍ എഴുതാവുന്ന തരത്തിലുള്ള പോളിസികള്‍ തയ്യാറാക്കുക. അത് ഒരു സ്വകാര്യ ബിസിനസ് സര്‍വറില്‍ നിക്ഷേപിക്കുക. സുരക്ഷാ ഏജന്‍സികള്‍ ആവശ്യപ്പെടുമ്പോള്‍ മാത്രം  നല്‍കാവുന്ന തരത്തില്‍ അതിനെ ചിട്ടപ്പെടുത്തുക. അതിനുള്ള രഹസ്യ കോഡുകള്‍ സര്‍ക്കാരിന് കൈമാറുമെന്ന് ഉറപ്പാക്കപ്പെടുക.

net-nutrality3

യു.എസിലെ ഡിജിറ്റല്‍ ഇന്ത്യ:  കോര്‍പ്പറേറ്റുകള്‍ക്കും യുവ ഉദ്യോഗസ്ഥര്‍ക്കും ഒരേ അവസരങ്ങള്‍ നല്‍കുക.

വലിയ കോര്‍പ്പറേറ്റുകള്‍ മുതല്‍ യുവസംരഭകരെ വരെ പുതിയപദ്ധതിയില്‍ ഉള്‍പ്പെടുത്തുക. എല്ലാവരേയും ഡിജിറ്റല്‍ ഇന്ത്യയുടെ ഭാഗമാക്കുക. സോഷ്യല്‍ മീഡിയകള്‍ ആളുകളെ തമ്മില്‍ ബന്ധിപ്പിക്കുന്നത് മാനുഷിക മൂല്യങ്ങളുടെ അടിസ്ഥാനത്തിലാണ്. അല്ലാതെ വ്യക്തികളുടെ അടിസ്ഥാനത്തിലല്ല.

ഇവിടുത്തെ ഡിജിറ്റല്‍ ഇന്ത്യ: നെറ്റ് ന്യൂട്രാലിറ്റിയുമായി ബന്ധപ്പെട്ട ഇമെയിലുകള്‍ ട്രായ് ചോര്‍ത്തുന്നു.

മാര്‍ച്ച് 27 ന് ടെലകോം അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്)  അവരുടെ വെബ്‌സൈറ്റില്‍ ജനാഭിപ്രായംതേടി (ഏതാണ്ട് 118 പേജില്‍ കൂടുതലുള്ള) ഇറക്കിയ രേഖയില്‍നിന്നാണ് സൈബര്‍ ലോകത്തെ പിടിച്ചുകുലുക്കിയ ഇന്റര്‍നെറ്റ് നിഷ്പക്ഷത (നെറ്റ് ന്യൂട്രാലിറ്റി) യ്ക്കുവേണ്ടിയുള്ള ആശയസമരത്തിന്റെ തുടക്കം.

ഓവര്‍ ദ് ടോപ് (ഒ.ടി.ടി) സേവനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതു സംബന്ധിച്ചായിരുന്നു ട്രായ് പൊതുജനങ്ങളോട് അഭിപ്രായം തേടിയത്.
അതിന് പ്രതികരണമായി  ലഭിച്ച പത്തുലക്ഷത്തിലേറെ ഇമെയിലുകള്‍ തിരഞ്ഞെടുത്ത് ആ ലിസ്റ്റ് പിന്നീട് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും ഓരോ ദിവസവും രേഖപ്പെടുത്തി ഇമെയിലുകളെ  തരംതിരിക്കുകയും ചെയ്തു.

നെറ്റ് ന്യൂട്രാലിറ്റിയെ സംബന്ധിച്ച് നിരവധി വാദങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. സ്വതന്ത്രമായ ഇന്റര്‍നെറ്റ് എന്നതു തീര്‍ച്ചയായും കാലത്തിന്റെ ആവശ്യം തന്നെയാണ്. എന്നാല്‍ സേവനദാതാക്കളുടെ താത്പര്യത്തിന് വിധേയമായ നെറ്റ് ഉപയോഗം ഉപയോക്താക്കളുടെ സ്വാതന്ത്ര്യത്തെ ഹനിക്കുമെന്നതില്‍ ഒട്ടും സംശയമില്ല. എന്തുതന്നെയായാലും ഇതുമായി ബന്ധപ്പെട്ട തര്‍ക്കം മറ്റൊരു തലത്തിലേക്ക് നീങ്ങും എന്ന് വേണം മാനിക്കാന്‍.

PORN-01

യു.എസിലെ ഡിജിറ്റല്‍ ഇന്ത്യ: പ്രതീക്ഷയും അവസരങ്ങളും

ടെക്‌നോളജിയെന്നത് പ്രതീക്ഷകളെയും അവസരത്തേയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഉപകരണമായി മാറ്റുകയെന്നതാണ്. മാത്രവുമല്ല അവയെ ശക്തിപ്പെടുത്താനുള്ള ഉപാധികൂടിയാണത്.

ഇത് ഡിജിറ്റല്‍ യുഗമാണ്. ആളുകളുടെ ജീവിതം മാറ്റിമറയ്ക്കാനുള്ള അവസരമാണ് യഥാര്‍ത്ഥത്തില്‍ നമുക്ക്  ലഭിച്ചിരിക്കുന്നത്. ദശാബ്ദങ്ങള്‍ക്ക് മുന്‍പ് എങ്ങനെയായിരുന്നു ജീവിച്ചിരുന്നത് എന്നത് ആളുകള്‍ക്ക് ഓര്‍ക്കാന്‍ പോലും ബുദ്ധിമുട്ടാണ്.

ഇന്ത്യയിലെ ഡിജിറ്റല്‍ ഇന്ത്യ: പോണ്‍ നിരോധനം

ആഗസ്റ്റില്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വിഭാഗം ടെലകോം ഡിപ്പാര്‍ട്‌മെന്റിനോട് അശ്ലീലപരമായ  857 യു.ആര്‍. എല്ലുകള്‍ ബ്ലോക്ക് ചെയ്യാന്‍ ആവശ്യപ്പെടുകയുണ്ടായി. 2000ത്തിലെ സെക്ഷന്‍ 79(3)(യ) ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട് പ്രകാരമായിരുന്നു ഇത്.

ഇന്ത്യന്‍ നീതിന്യായവ്യവസ്ഥയില്‍ അധിഷ്ഠിതമല്ലാത്തതും നീതിപുലര്‍ത്താത്തതും മാന്യമല്ലാത്തതുമായ വെബ്‌സൈറ്റുകള്‍ നിരോധിക്കാനുമായിരുന്നു ടെലകോം ഡിപ്പാര്‍ട്‌മെന്റിനോട് ആവശ്യപ്പെട്ടത്.

എന്നാല്‍ പോണ്‍ വെബ്‌സൈറ്റുകള്‍ അല്ലാത്ത കോളേജ് ഹ്യൂമര്‍, 9 ഗാഗ്, ബാര്‍സ്ടൂള്‍ സ്‌പോര്‍ട്‌സ്, ഷിറ്റ് ബ്രിക്‌സ്.കോം തുടങ്ങിയ വെബ്‌സൈറ്റുകളേയും ഈ ലിസ്റ്റുകളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.

ഇത്തരത്തില്‍   857 വെബ്‌സൈറ്റുകളായിരുന്നു ഡിപാര്‍ട്‌മെന്റ് ഓഫ് ടെലകോം നിരോധിച്ചത്. ചൈല്‍ഡ് പോണോഗ്രഫിയെ പ്രോത്സാഹിപ്പിച്ചെന്ന പേരില്‍ അത്തരത്തിലുള്ള ഒന്നും പ്രസിദ്ധീകരിക്കാത്ത ചില വെബ്‌സൈറ്റുകളേയും നിരോധിച്ചിരുന്നു.

ഈ നിരോധനങ്ങള്‍ ശക്കതമായ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങി എന്നുമാത്രമല്ല പ്രതികൂല പ്രതികരണങ്ങള്‍ക്കും വിധേയമായി.

ഇത്തരത്തില്‍ നമ്മുടെ പ്രതീക്ഷകളേയും അവസരങ്ങളേയും കൊല്ലുന്ന തരത്തിലുള്ള സംഗതികളാണ് ഇന്ത്യയില്‍ നടക്കുന്നതെന്ന് പറയാതെ വയ്യ.

കടപ്പാട്: ഡെയ്‌ലിയോ.ഇന്‍