ടോക്യോ: ഡിജിറ്റല്‍ ക്രിപ്റ്റോ കറന്‍സികളുടെ വ്യാപാരം നടക്കുന്ന ജപ്പാനില കോയിന്‍ചെക്ക് എന്ന എക്സചേഞ്ചില്‍ ഹാക്കര്‍ ആക്രമണം. ഹാക്കിങ്ങ് വിദഗ്ദര്‍ നുഴഞ്ഞ്കയറി ഏതാണ്ട് 3,400 കോടിരൂപയുടെ (53 കോടി ഡോളര്‍) ക്രിപ്പ്റ്റ്നോ കറന്‍സികള്‍ മോഷ്ടിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഹാക്കിങ്ങിനെ തുടര്‍ന്ന് ക്രിപ്റ്റോകറന്‍സികളുടെ വ്യപാര എക്സ്ചേഞ്ച് നിര്‍ത്തിവെച്ചു. കറന്‍സികള്‍ നിക്ഷേപിക്കാനോ ഉള്ളത് വിറ്റഴിക്കാനോ തത്കാലം കഴിയുകയില്ല. നഷ്ടത്തിന്റെ തോത് കൂടാതിരിക്കാനാണ് വ്യാപാരത്തിന് താത്കാലിക വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.
എത്ര നിക്ഷേപകര്‍ക്ക് നഷ്ടമുണ്ടായി എന്ന് പരിശോധിച്ചുവരികയാണെന്ന് കോയിന്‍ചെക്ക് എക്സ്ചേഞ്ചിന്റ ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസര്‍ യുസുക് ഒറ്റ്സുക പറഞ്ഞു. അതേസമയം ഏറ്റവും വലിയ കറന്‍സിയായ ബിറ്റ് കോയിന്‍ ഹാക്ക് ചെയ്തിട്ടില്ലെന്നാണ് സൂചന.
ജപ്പാനില്‍ ഡിജിറ്റല്‍ കറന്‍സി ഹാക്ക് ചെയ്യപ്പെട്ട വാര്‍ത്ത പുറത്തു വന്നതോടെ ബിറ്റ്‌കോയിന്‍ ഉള്‍പ്പെടെയുള്ള പ്രധാന ക്രിപ്‌റ്റോ കറന്‍സികളുടെയെല്ലാം മൂല്യും കഴിഞ്ഞദിവത്തേക്കാള്‍ കുറഞ്ഞു.