[] തിരുവനന്തപുരം: ഉത്തരേന്ത്യയില്‍ നിന്ന് കുട്ടികളെ കൊണ്ടുവന്ന സംഭവത്തില്‍ മനുഷ്യക്കടത്ത് എന്ന പരാമര്‍ശമില്ലാതെ ഡി.ഐ.ജി എസ്. ശ്രീജിത്തിന്റെ ഇടക്കാല അന്വേഷണ റിപ്പോര്‍ട്ട്. കേരളത്തിലെ അനാഥാലയങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് തയ്യാറാക്കിയ ഈ ഇടക്കാല അന്വേഷണ റിപ്പോര്‍ട്ട് മനുഷ്യാവകാശ കമ്മീഷന് കൈമാറി.
തന്റെ മുന്‍നിലപാട് മാറ്റി മനുഷ്യകടത്തെന്ന വാക്ക് ഉപയോഗിക്കാതെയാണ് ശ്രീജിത്തിന്റെ റിപ്പോര്‍ട്ട്. സംസ്ഥാനത്തെ അനാഥാലയങ്ങളില്‍ എത്ര കുട്ടികള്‍ ഉണ്ടെന്നും ഇവര്‍ പഠനശേഷം എന്ത് ചെയ്യുന്നു എന്ന വിവരവും സംസ്ഥാന സര്‍ക്കാരിന്റെ കൈയിലില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
അനാഥായങ്ങള്‍ക്ക് വരുന്ന ഫണ്ടുകളെ കുറിച്ചും സര്‍ക്കാര്‍ യാതൊരു അന്വേഷണവും നടത്തുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. മെയ് 24ന് പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ വെച്ച് അനാഥാലയങ്ങളിലേക്ക് കൊണ്ടുവന്ന 466 ഓളം കുട്ടികളെ പോലീസ് പിടികൂടിയിരുന്നു.
പിന്നീട് പരിശോധനയ്ക്ക ശേഷം മതിയായ രേഖകളില്ലാത്തതിനാല്‍ കുട്ടികളെ കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം നാട്ടിലേക്ക് തിരിച്ചയയ്ക്കുകയായിരുന്നു. അനാഥാലയങ്ങളിലേക്ക് കുട്ടികളെ കൊണ്ടുവന്ന സംഭവത്തെ മനുഷ്യകടത്താണെന്നായിരുന്നു ഡി.ഐ.ജി ആദ്യം പറഞ്ഞിരുന്നത്. വന്‍വിവാദത്തിന് ഇത് വഴിവെച്ചിരുന്നു.