കോഴിക്കോട്: ക്രിസ്മസ് ആഘോഷങ്ങള്‍ ഇതിനോടകം തന്നെ തുടങ്ങി കഴിഞ്ഞു. കേക്കുകളും ക്രിസ്മസ്ട്രീകളും മാത്രമല്ല വസ്ത്രങ്ങളിലും ക്രിസ്മസിന്റെ ഒരു ടച്ച് കൊണ്ടു വരുന്നതാണ് പുതിയ രീതി.
കോളജുകളിലെ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക ഡ്രസ് കോഡ് ആയും അല്ലാതെയും വ്യത്യസ്ത ഡിസൈനുകള്‍ തിരഞ്ഞു നടക്കുകയാണ് യുവാക്കള്‍.ക്രിസ്മസിന് അണിയാന്‍ പല ഡിസൈനുകള്‍ മാര്‍ക്കറ്റില്‍ ലഭ്യമാണ്.
വെള്ള ചുവപ്പ് പച്ച എന്നീ നിറങ്ങളാണ് ക്രിസ്മസ് ആഘോഷങ്ങളില്‍ കൂടുതല്‍ പേരും തെരഞ്ഞെടുക്കുന്നത്. പ്ലെയിന്‍ വെള്ള വസ്ത്രങ്ങളും ഓഫ് വൈറ്റ് വസ്ത്രങ്ങളും അനുയോജ്യമാണ്.
Also Read: ഹര്‍ത്താല്‍ ജനവികാരം എതിരാക്കി; ബി.ജെ.പി യോഗങ്ങളില്‍ ശ്രീധരന്‍ പിള്ളക്ക് രൂക്ഷവിമര്‍ശനം
സാരിയും ഗൗണും തന്നെയാണ് മിക്ക സ്ത്രീകളും ആഘോഷരാവില്‍ അണിയാനായി ആഗ്രഹിക്കുന്നത്. എന്നാല്‍ ഓണ്‍ലൈന്‍ സ്‌റ്റോറുകളില്‍ ത്രീ ഫോര്‍ത്ത് ഡ്രസ്സുകളുടെ വലിയ കലക്ഷന്‍ ലഭ്യമാണ്.
ആഘോഷം രാത്രിയിലാണെങ്കില്‍ അല്‍പ്പം ഫാന്‍സിയായ ഗൗണോ സാരിയോ അണിയാം. നല്ല ചുവപ്പില്‍ ഗോള്‍ഡന്‍ പാറ്റേണുകളുള്ള ഡ്രസ്സുകള്‍ ആഘോഷങ്ങള്‍ക്ക് തിളക്കം കൂട്ടും.
ക്രിസ്മസ് കരോളില്‍ പങ്കെടുക്കുമ്പോള്‍ അല്‍പ്പം കാഷ്വലായി ഒരു ജീനോ സ്‌കര്‍ട്ടോ അതിനൊപ്പം ക്രിസ്മസ് നിറങ്ങള്‍ കലര്‍ന്ന ടോപ്പോ അണിയാം. പ്ലെയിന്‍ വെള്ള ടോപ്പും പരീക്ഷിക്കാവുന്നതാണ്.