ജിതിന്‍ ഐസക് തോമസ് സംവിധാനം ചെയ്ത് ഫെബ്രുവരി 10ന് തിയേറ്ററുകളിലെത്തിയ സിനിമയാണ് രേഖ. ത്രില്ലര്‍ ഴോണറില്‍ കഥപറയുന്ന സിനിമ ഒരുപാട് ചോദ്യങ്ങള്‍ ബാക്കിവെക്കുന്നുണ്ട്. കാസര്‍ഗോഡ് ജില്ലയിലെ ഒരു ഗ്രാമ പ്രദേശത്ത് താമസിക്കുന്ന രേഖയെന്ന പെണ്‍കുട്ടിയും അര്‍ജുനും തമ്മിലുള്ള പ്രണയമാണ് സിനിമയുടെ ആദ്യ പകുതി.
മനോഹരമായി ആ പ്രണയത്തെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതില്‍ സംവിധായകന്‍ വിജയിച്ചിട്ടുണ്ട്. താരങ്ങളുടെ പ്രകടനമാണ് ഇമോഷന്‍സിനെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നത്. രണ്ടാം പകുതിയില്‍ കഥ അടിമുടി മാറുകയാണ്. പ്രണയത്തില്‍ നിന്നും രേഖ പ്രതികാരത്തിലേക്കാണ് അവിടെ സഞ്ചരിക്കുന്നത്.
സിനിമ മുമ്പോട്ട് വെക്കുന്ന പ്രധാന ചോദ്യങ്ങളിലൊന്ന് എങ്ങനെയാണ് നിങ്ങള്‍ ഒരാളുമായി പ്രണയത്തിലാകുന്നതെന്നാണ്. ഒരാള്‍ക്ക് മറ്റൊരാളെ പ്രണയിക്കാന്‍ പ്രത്യേകിച്ച് കാരണങ്ങളൊന്നും വേണ്ട എന്നത് വാസ്തവമാണ്. എന്നാല്‍ മറ്റഉള്ളവര്‍ക്ക് വേണ്ടി, മറ്റുള്ളവരെ ബോധിപ്പിക്കുന്നതിനായി ഒരാള്‍ പ്രണയിക്കേണ്ട ആവശ്യമുണ്ടോ.
‘രേഖ’ സിനിമയില്‍ കേന്ദ്രകഥാപാത്രമായ രേഖയായി വേഷമിടുന്നത് വിന്‍സി അലോഷ്യസാണ്. മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചിരിക്കുന്നത്. സിനിമയുടെ ഒരു ഘട്ടത്തില്‍ മനോരോഗ വിദഗ്ധന്റെ അരികിലെത്തുന്ന രേഖ ‘എന്റെ കൂട്ടുകാര്‍ക്കെല്ലാം പ്രേമമുണ്ടായിരുന്നു, അപ്പോള്‍ എനിക്കും പ്രേമിക്കണമെന്ന് തോന്നി, അപ്പോഴാണ് അര്‍ജുനെ കാണുന്നതും അവന്‍ ചിരിച്ച് കാണിക്കുന്നതും’ എന്ന് പറയുന്നുണ്ട്.
ഇത് തന്നെയാണ് സിനിമ പറഞ്ഞുവെക്കുന്ന കാര്യവും. സിനിമയില്‍ രേഖ മറ്റുള്ളവരെ ബോധിപ്പിക്കുന്നതിന് വേണ്ടിയാണ് അര്‍ജുനെ പ്രണയിക്കുന്നത്. സിനിമയുടെ അവസാനം അവള്‍ തന്നെ പറയുന്നുണ്ട് ‘അതിന് നമ്മള്‍ എപ്പോഴാണ് സെറ്റായത്, എനിക്ക് മറപ്പും നിനക്ക് ക$%$പ്പും ആയിരുന്നല്ലോ’ എന്ന്.
പ്രണയം എപ്പോള്‍ വേണമെങ്കിലും ആരോട് വേണമെങ്കിലും തോന്നാം. പക്ഷെ പ്രണയത്തില്‍ തെരഞ്ഞെടുപ്പ് ഒരു പ്രധാന കാര്യമാണെന്ന ആശയം കൂടി രേഖ മുമ്പോട്ട് വെക്കുന്നുണ്ട്. രേഖ ഒരിക്കലും പ്രണയവും അതിന്റെ പേരിലുണ്ടാകുന്ന പ്രതികാരവും എന്ന നിലയില്‍ ഒതുങ്ങി പോകേണ്ട സിനിമയല്ല. അതിന് ഇനിയും ഒരുപാട് ലെയേഴ്‌സുണ്ട്
content highlight: different type of love in rekha movie