പെട്രോളിന് പിറകെ ഡീസലും; കേരളത്തില്‍ ഡീസലിന് വില നൂറ് കടന്നു
Kerala News
പെട്രോളിന് പിറകെ ഡീസലും; കേരളത്തില്‍ ഡീസലിന് വില നൂറ് കടന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 10th October 2021, 9:06 am

 

തിരുവനന്തപുരം: രാജ്യത്ത ഇന്ധനവില വര്‍ധന തുടരുന്നതിനിടെ കേരളത്തില്‍ ഡീസല്‍ വില നൂറ് കടന്നു. ഇന്ന് 38 പൈസയാണ് ഡീസല്‍ ലിറ്ററിന് കൂട്ടിയത്.

ഇതോടെ തിരുവനന്തപുരം വെള്ളറടയിലും പാറശാലയിലും ഡീസലിന് 100 രൂപ ഒന്‍പത് പൈസയായി വര്‍ധിച്ചു. ഇടുക്കി പൂപ്പാറയില്‍ ഡീസലിന് 100.05 രൂപയായി.

തിരുവനന്തപുരം നഗരത്തില്‍ ഡീസല്‍ ലിറ്ററിന് 99 രൂപ 83 പൈസയാണ്. കൊച്ചിയില്‍ 98 രൂപ രണ്ട് പൈസയാണ് ഇന്നത്തെ നിരക്ക്.

കഴിഞ്ഞ 17 ദിവസത്തിനിടെ ഡീസലിന് 4 രൂപ 55 പൈസ കൂട്ടി. 2016 ജനുവരിയില്‍ ഒരു ലിറ്റര്‍ ഡീസലിന് 50 രൂപയില്‍ താഴെയായിരുന്ന നിലയില്‍ നിന്നാണ് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ വില ഇരട്ടിയായി വര്‍ധിച്ചത്.

പെട്രോളിനും ഇന്ന് വില കൂടി. ഇന്ന് 32 പൈസയാണ് വര്‍ധിപ്പിച്ചത്. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ വില 104 രൂപ 45 പൈസയും തിരുവനന്തപുരം നഗരത്തില്‍ 106 രൂപ 38 പൈസയുമായി വര്‍ധിച്ചു.

കോഴിക്കോട് ഡീസലിന് 98 രൂപ 16 പൈസയും പെട്രോളിന് 104 രൂപ 77 പൈസയുമാണ് ഇന്നത്തെ വില.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Diesel rate per liter crossed 100 in Kerala