ന്യൂദല്‍ഹി: ഡീസല്‍ വില നിയനത്രണത്തില്‍ സര്‍ക്കാരിനുള്ള അധികാരം എടുത്തുകളയാന്‍ തീരുമാനം. സര്‍ക്കാര്‍ അധികാരം നീക്കാനും സ്വകാര്യ കമ്പനികള്‍ക്ക് നിലനിയന്ത്രണാധികാരം നല്‍കാനും തീരുമാനമായതായി സര്‍ക്കാര്‍ ചൊവ്വാഴ്ച രാജ്യസഭയെ അറിയിച്ചു. രാജ്യസഭയില്‍ എഴുതിയ നല്‍കിയ മറുപടിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. നടപടി സാധാരമക്കാരെ ബാധിക്കാതിരിക്കാന്‍ മൊത്തവില്‍പ്പന്‍ വില മിതമായി നിലനിര്‍ത്തുമെന്നും സര്‍ക്കാര്‍ പറഞ്ഞു.
സബ്‌സിഡി ഇനത്തിലും ഡീസര്‍ വില നിയന്ത്രണം പരിമിതപ്പെടുത്തുന്നതുമടക്കമുള്ള സുപ്രധാനമായ പരിഷ്‌കരണങ്ങള്‍ അടുത്ത ആറു മാസത്തിനുള്ളില്‍ ഉണ്ടാവുമെന്ന മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കൗഷിക് ബസുവിന്റെ പ്രഖ്യാപനത്തിനു തൊട്ടുപിന്നാലെയാണ് സര്‍ക്കാര്‍ തീരുമാനം വന്നത്.
പെട്രോള്‍ വില നിയന്ത്രണത്തിനുള്ള അധികാരം നേരത്തെ തന്നെ സര്‍ക്കാര്‍ എടുത്തുകളഞ്ഞതിനാല്‍ അടിയ്ക്കടി ഉണ്ടാവുന്ന പെട്രോള്‍ വില വര്‍ധന സാധാരണക്കാര്‍ക്ക് താങ്ങാന്‍ കഴിയാത്ത സ്ഥിതിയാണിപ്പോള്‍ ഉള്ളത്. ഡീസല്‍ വില നിയന്ത്രണവും കൂടി ഇല്ലാതാകുമ്പോള്‍ സാധാരണക്കാര്‍ക്ക് ഇരട്ടി ഭാരം തലയില്‍ വച്ചു കെട്ടുന്നതിന് സമമാവും. എല്ലാ അവശ്യ സാധനങ്ങള്‍ക്കും അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന കേരളത്തില്‍ ഡീസല്‍ വില വര്‍ധനവോടെ അവശ്യ സാധനങ്ങളുടെ വില വര്‍ധനവും നേരിടേണ്ടതായി വരും.
2010 ജൂണില്‍ വില നിര്‍ണയിക്കുന്നതിനുള്ള അധികാരം എണ്ണക്കമ്പനികള്‍ക്ക് നല്‍കിയ ശേഷം ആറു തവണ പെട്രോള്‍ വില കൂട്ടിയിട്ടുണ്ട്. പെട്രോള്‍ വില ലിറ്ററിന് എട്ടു രൂപ വരെ കൂട്ടണമെന്ന്എണ്ണക്കമ്പനികളുടെ ആവശ്യം നിലനില്‍ക്കെയാണ്, ഡീസലിന്റെ വില നിര്‍ണയാധികാരവും കൈമാറാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്.