ന്യൂദല്‍ഹി: രാജ്യ ചരിത്രത്തിലാദ്യമായി ഡീസല്‍ വില പെട്രോളിനെ മറികടന്നു. ഒഡീഷയിലാണ് പെട്രോളിനേക്കാള്‍ വില ഡീസലിനായത്. ഇന്നത്തെ വിലയനുസരിച്ച് പെട്രോളിന് 80.65 രൂപയും ഡീസലിന് 80.78 രൂപയുമാണ്. 13 പൈസയാണ് വര്‍ധിച്ചിരിക്കുന്നത്.
മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി പെട്രോളിനും ഡീസലിനും തുല്ല്യ നികുതിയാണ് ഒഡീഷ ഈടാക്കുന്നത്. തുടര്‍ച്ചയായി അഞ്ച് ദിവസമാണ് പെട്രോളിനേക്കാള്‍ ഡീസലിന് വില വര്‍ധിച്ചത്.
എന്നാല്‍ രാജ്യത്ത് ഇന്ന് ഇന്ധനവില കുറഞ്ഞിട്ടുണ്ട്. പെട്രോളിന് 30 പൈസയും ഡീസലിന് 27 പൈസുമാണ് കുറഞ്ഞിരിക്കുന്നത്.
അതേസമയം ദല്‍ഹിയില്‍ ഇന്ന് പമ്പ് ഉടമകള്‍ പമ്പ് അടച്ചിട്ട് പ്രതിഷേധിക്കുകയാണ്. അയല്‍ സംസ്ഥാനങ്ങളില്‍ നികുതി കുറച്ചിട്ടും ദല്‍ഹിയില്‍ സംസ്ഥാന നികുതി കുറയ്ക്കാത്തതാണ് പ്രതിഷേധത്തിന് കാരണം.
സമരം ശക്തമായാല്‍ ദല്‍ഹിയുടെ ദൈനംദിന ജീവിതത്തെ പ്രതികൂലമായി ബാധിയ്ക്കും. പെട്രോള്‍ ലിറ്ററിന് 81.74 രൂപയും ഡീസലിന് 75.19 രൂപയുമാണ് ഇന്നത്തെ വില.