ന്യൂദല്‍ഹി: ഡീസല്‍ വില ലീറ്ററിന് 50 പൈസ കൂട്ടി. പെട്രോള്‍ വിലയില്‍ മാറ്റമില്ല. വിലവര്‍ധന വ്യാഴാഴ്ച മുതല്‍ നിലവില്‍ വരും.
മെയ് 16നുശേഷം ഇതാദ്യമായാണ് ഡീസല്‍ വില വര്‍ധിക്കുന്നത്. അന്ന് 49.57 രൂപയില്‍ നിന്നും 52.28 രൂപയാക്കി വില ഉയര്‍ത്തുകയായിരുന്നു. 44.95 രൂപയാണ് പുതിയ വിലയെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പ് അറിയിച്ചു.
സെപ്റ്റംബര്‍ 1ന് പെട്രോള്‍ വില ലിറ്ററിന് രണ്ടുരൂപയും ഡീസല്‍ വില 50 പൈസയും കുറച്ചിരുന്നു. എന്നാല്‍ സെപ്റ്റംബര്‍ 16ന് പെട്രോള്‍ വില 98പൈസ വര്‍ധിപ്പിച്ചു.
യു.എ.ഇയിലെ ഒക്ടോബര്‍ മാസത്തെ ഇന്ധന വില കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. നാളെ മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. ഇതാണ് ഡീസല്‍ വില കൂടാന്‍ കാരണം.
രാജ്യത്ത് ഇക്കഴിഞ്ഞ ഓഗസ്റ്റ് മുതലാണ് ഇന്ധനവില നിയന്ത്രണം നീക്കിയത്. ഊര്‍ജമന്ത്രാലയം നിയമിച്ച വില നിര്‍ണയ സമിതിയാണ് എല്ലാ മാസവും ആഗോള വിപണിയിലെ വിലയെ ആധാരമാക്കി, സര്‍ക്കാര്‍ സബ്‌സിഡിയില്ലാത്ത, വില പുതുക്കി നിശ്ചയിക്കുന്നത്.
ഇതിനായി എല്ലാമാസവും ഒന്നാം തിയ്യതിയും 16ാം തിയ്യതിയും വില പുനപരിശോധിക്കും. ആഗോള വിപണിയിലെ എണ്ണവിലയും രൂപയുടെ വിനിമയ നിരക്കും അടിസ്ഥാനപ്പെടുത്തിയാണ് വില പുതുക്കുന്നത്.