| Thursday, 12th June 2014, 9:23 pm

ഡീസല്‍ വില നിയന്ത്രണം സര്‍ക്കാര്‍ എടുത്തുമാറ്റുന്നു.

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ന്യൂദല്‍ഹി: ഡീസല്‍ വില വര്‍ധിപ്പിക്കുന്നതിലുള്ള നിയന്ത്രണം സര്‍ക്കാര്‍ എടുത്തുമാറ്റുന്നു. വില നിയന്ത്രണം എടുത്തു കളഞ്ഞാല്‍ ഡിസലിന് ലിറ്ററിന് 2 രൂപയെങ്കിലും വര്‍ധിക്കാനാണ് സാധ്യത. പുതിയ ബഡ്ജറ്റില്‍ വില വര്‍്ധിപ്പിക്കാനുളള പൂര്‍ണമായ അധികാരം എണ്ണക്കമ്പനികള്‍ക്ക് നല്‍കാന്‍ പെട്രോളിയം മന്ത്രാലയം ശുപാര്‍ശ നല്‍കും.

ഇപ്പോള്‍ ലിറ്ററിന് 1.65 രൂപ നഷ്ടത്തോടെയാണ് കമ്പനികള്‍ ഡീസല്‍ വില്‍ക്കുന്നത്. രണ്ടു രൂപ വര്‍ധിപ്പിച്ച് ഈ നഷ്ടം ഒഴിവാക്കാനാണ് ലക്ഷ്യമിടുന്നതെന്നും പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി.

ചെറിയ വര്‍ധന മാത്രമേ പാടുള്ളൂവെന്ന നിബന്ധനയോടെ  2013-ല്‍ എണ്ണക്കമ്പനികള്‍ക്ക് ഡീസല്‍ വില നിര്‍ണയാധികാരം യു.പി.എ സര്‍ക്കാര്‍ കൈമാറിയിരുന്നു.എന്നാല്‍ യു.പി.എ സര്‍ക്കാര്‍ ഒരു ലിറ്റര്‍ ഡീസലിന് 6 രൂപ വര്‍ധിപ്പിക്കാനായിരുന്നു തീരുമാനിച്ചിരുന്നതെന്നും  പുതിയ സര്‍ക്കാര്‍ അത്രയും വലിയ വര്‍ധന വരുത്തുന്നില്ലെന്നുമാണ് പെട്രോളിയം മന്ത്രാലയം പറയുന്നത്്.

വില വര്‍ധിപ്പിക്കുന്നതിനുളള നിയന്ത്രണം പൂര്‍ണമായി എടുത്തുമാറ്റുന്നതോടെ എണ്ണക്കമ്പനികള്‍ക്ക് നല്‍കിയിരിക്കുന്നത് വില വര്‍ധിപ്പിച്ച് മുന്നോട്ടുപോകാനുള്ള സന്ദേശമാണ്.ഇതനുസരിച്ച് നഷ്ടം നികത്തൂംവരെ എണ്ണക്കമ്പനികള്‍ ഘട്ടംഘട്ടമായി വില വര്‍ധിപ്പിക്കാനാണ് സാധ്യത. അങ്ങനെ വന്നാല്‍ അടുത്ത ഏതാനും മാസങ്ങള്‍ക്കകം ഡീസല്‍ വിലയില്‍ നികുതി ഉള്‍പ്പെടെ  വര്‍ധനയുണ്ടാകും. ഡീസല്‍ വില വര്‍ധനക്ക് നിയന്ത്രണമേര്‍പ്പെടുത്തണമെന്ന പൊതു ജനാവശ്യത്തെ മറി കടക്കുന്നതാണ് പെട്രോളിയം മന്ത്രാലയത്തിന്റെ പുതിയ തീരുമാനം.

We use cookies to give you the best possible experience. Learn more