ന്യൂദല്‍ഹി : ഡീസല്‍ കാറുകളുടെ നികുതി ഉയര്‍ത്തരുതെന്ന് വ്യവസായ വകുപ്പ്. ഡീസല്‍ കാറുകളുടെ എക്‌സൈസ് തീരുവ ഉയര്‍ത്തണമെന്ന് പെട്രോളിയം മന്ത്രാലയം കഴിഞ്ഞ ദിവസം ധനമന്ത്രി പ്രണബ് മുഖര്‍ജിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെയാണ് കേന്ദ്ര വ്യവസായ വകുപ്പിന്റെ അറിയിപ്പ്.
പെട്രോള്‍, ഡീസല്‍ വിലകള്‍ തമ്മില്‍ 30 ലേറെ രൂപയുടെ വ്യത്യാസമുണ്ട്. ഇത് ആളുകള്‍ പെട്രോള്‍ ഉപേക്ഷിച്ച് ഡീസല്‍ കാറുകളിലേക്ക് മാറുന്നതിന് കാരണമായിട്ടുണ്ട്.
ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 71.16 രൂപയാണ് വില, ഡീസലിന് 40.91 രൂപയും. ചെറിയ ഡീസല്‍ കാറുകള്‍ക്ക് 18 കി.മി യാണ് മൈലേജ്. മീഡിയം സൈസ് കാറുകള്‍ക്ക് 12 കി.മി യും.
പെട്രോള്‍- ഡീസല്‍ ഇന്ധന ഉപയോഗത്തിലുള്ള അന്തരം ഉയര്‍ന്ന എക്‌സൈസ് തീരുവയിലൂടെ പരിഹരിക്കണമെന്നായിരുന്നു റെഡ്ഡിയുടെ ശുപാര്‍ശ. എന്നാല്‍ ഈ ആവശ്യത്തിനെതിരെ ധനമന്ത്രിക്ക് ഉടന്‍ തന്നെ കത്തെഴുതുമെന്നും വ്യവസായ വകുപ്പ് അറിയിച്ചു.