| Wednesday, 13th July 2016, 7:56 pm

കൊച്ചിയില്‍ ഡീസല്‍ ഓട്ടോകള്‍ നിയന്ത്രിക്കാന്‍ ശുപാര്‍ശ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കൊച്ചിയില്‍ പുതിയ ഡീസല്‍ ഓട്ടോകള്‍ക്ക് പെര്‍മിറ്റ് അനുവദിക്കരുതെന്ന് ഗതാഗത കമ്മീഷണര്‍ ടോമിന്‍.ജെ തച്ചങ്കരി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. ഇപ്പോള്‍ നഗരത്തില്‍ ഓടുന്ന ഓട്ടോകള്‍ ഘട്ടം ഘട്ടമായി എല്‍.പി.ജി., സി.എന്‍.ജി. ഇന്ധനങ്ങളിലേക്ക് മാറ്റണമെന്നും അതിനായി സബ്‌സിഡി നല്‍കണമെന്നും ഗതാഗത കമ്മീഷണര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

നഗരത്തില്‍ ഡീസല്‍ ഓട്ടോകള്‍ കൂടുതല്‍ മലിനീകരണം ഉണ്ടാക്കുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് പുതിയ നിര്‍ദേശം. നഗരത്തില്‍ പുതുതായി 10000 ഓട്ടോകള്‍ക്ക് അനുമതി നല്‍കാനിരിക്കെയാണ് ഗതാഗത കമ്മീഷണറുടെ നിര്‍ദേശം വന്നിരിക്കുന്നത്.

സംസ്ഥാനത്ത് 2000 സി.സിക്ക് മുകളിലുള്ള ഡീസല്‍ വാഹനങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ നല്‍കരുതെന്നും തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ നഗരസഭാ പരിധികളില്‍ പത്തു വര്‍ഷം കഴിഞ്ഞ ഡീസല്‍ വണ്ടികള്‍ നിരോധിക്കണമെന്നുമായിരുന്നു ഹരിത  ട്രിബ്യൂണല്‍ നേരത്തെ ഉത്തരവിട്ടിരുന്നു.

We use cookies to give you the best possible experience. Learn more