ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ റയല്‍ മാഡ്രിഡില്‍ കളിച്ച് കാണാനാണ് ആഗ്രഹമെന്ന് അത്‌ലെറ്റികോ മാഡ്രിഡ് പരിശീലകന്‍ ഡിയഗോ സിമയോണി. എംബാപ്പെയെ സൈന്‍ ചെയ്യിക്കുന്നതിന് റയലിന് സാമ്പത്തിക തടസമൊന്നുമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. മാഡ്രിഡി എക്‌സ്ട്രായാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
‘കിലിയന്‍ എംബാപ്പെയുമായി സൈനിങ് നടത്തുന്നതിന് റയല്‍ മാഡിഡിന് സാമ്പത്തിക പ്രശ്‌നങ്ങളൊന്നുമില്ല. ഈ വര്‍ഷം അത് നടന്നില്ലെങ്കില്‍ അടുത്ത വര്‍ഷം തീര്‍ച്ചയായും അദ്ദേഹം അവിടെയെത്തും. എംബാപ്പെ റയലില്‍ കളിച്ച് കാണണമെന്നാണ് എന്റെ ആഗ്രഹം,’ സിമോണി പറഞ്ഞു.
🗣️ Diego Simeone: “Real Madrid has no economic problems to sign Mbappé. If he doesn’t come this year, surely he will next year. I would love it, it would be extraordinary.” pic.twitter.com/LEVm4LBKYz
— Madrid Xtra (@MadridXtra) August 1, 2023
പി.എസ്.ജിയില്‍ എംബാപ്പെയുടെ ഭാവി അനിശ്ചിതത്വത്തിലാണ്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് എംബാപ്പെ അടുത്ത സീസണോടെ ക്ലബ്ബ് വിടുമെന്ന കാര്യം പി.എസ്.ജിയെ അറിയിച്ചത്. 2024 വരെയാണ് താരത്തിന് പാരീസിയന്‍ ക്ലബ്ബുമായി കരാര്‍ ഉണ്ടായിരുന്നതെങ്കിലും കരാര്‍ അവസാനിച്ചതിന് ശേഷം ഒരു വര്‍ഷത്തേക്ക് കൂടി ക്ലബ്ബില്‍ തുടരണമെന്ന് പി.എസ്.ജി എംബാപ്പെയോട് ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു.
എന്നാല്‍ താരം തന്റെ തീരുമാനം അറിയിച്ചതോടെ ഈ സീസണില്‍ തന്നെ ക്ലബ്ബ് വിടണമെന്ന് പി.എസ്.ജി എംബാപ്പെയോട് ആവശ്യപ്പെടുകയായിരുന്നു. ലോക ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ മൂല്യമുള്ള താരം ഫ്രീ ഏജന്റായി ക്ലബ്ബ് വിടുമ്പോഴുണ്ടാകുന്ന നഷ്ടം ചൂണ്ടിക്കാട്ടി പി.എസ്.ജി താരത്തെ വില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ഈ സീസണില്‍ എംബാപ്പെ ക്ലബ്ബ് വിടുകയാണെങ്കില്‍ താരത്തിന്റെ ആഗ്രഹ പ്രകാരം സ്പാനിഷ് വമ്പന്‍ ക്ലബ്ബായ റയല്‍ മാഡ്രിഡുമായി സൈന്‍ ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. 14 തവണ യൂറോപ്യന്‍ ചാമ്പ്യന്‍മാരായ റയല്‍ മാഡ്രിഡ് 150 മുതല്‍ 180 മില്യണ്‍ യൂറോയാണ് എംബാപ്പെക്കിട്ടിരിക്കുന്ന മൂല്യം.
Content Highlights: Diego Simone wants Kylian Mbappe to sign with Real Madrid