| Friday, 21st September 2018, 4:32 pm

വമ്പന്‍ താരങ്ങളക്കായി ബ്ലാസ്റ്റേഴ്‌സ് പിറകെ പോകില്ല: ഡേവിഡ് ജെയിംസ്

സ്പോര്‍ട്സ് ഡെസ്‌ക്

കൊച്ചി: വമ്പന്‍ താരങ്ങള്‍ക്കായി ബ്ലാസ്റ്റേഴ്‌സ് പിറകെ പോകില്ലെന്ന് പരിശീലകന്‍ ഡേവിഡ് ജെയിംസ്. ടീമിന് അത്രമേല്‍ ആവശ്യമുള്ള താരങ്ങളെയാണ് ക്ലബിലെത്തിച്ചതെന്നും ജെയിംസ് വ്യക്തമാക്കി.

“ടീമിനു അനുയോജ്യരായ താരങ്ങളെ കൃത്യമായ തുകക്ക് ടീമിലെത്തിക്കുകയാണ് വേണ്ടത്. ബ്ലാസ്റ്റേഴ്‌സ് അതാണ് ഇത്തവണ നടപ്പിലാക്കിയത്”.

അനുഭവസമ്പന്നരായ താരങ്ങളും ചെറുപ്പക്കാരും ചേര്‍ന്ന് ഇപ്പോള്‍ മികച്ചൊരു ടീമാണ് ബ്ലാസ്റ്റേഴ്‌സെന്നും രണ്ടു തവണ കൈവിട്ട കിരീടം നേടാന്‍ ഇത്തവണ കേരള ടീമിനു അവസരമുണ്ടെന്നും ജെയിംസ് പറഞ്ഞു.

ALSO READ: നിങ്ങള്‍ക്ക് കോഹ്‌ലിയില്ലെങ്കില്‍ ഞങ്ങള്‍ക്ക് തമീമും ഇല്ല; തമീം ഇക്ബാല്‍ ഇല്ലാത്തത് എതിരാളികള്‍ക്ക് ഗുണം ചെയ്യുമെന്ന് ബംഗ്ലാദേശ് ക്യാപ്റ്റന്‍ മഷ്‌റഫെ മൊര്‍ത്താസ

23 വയസിന് താഴെയുള്ള 13 താരങ്ങളാണ് ഇത്തവണ മഞ്ഞപ്പടയിലുള്ളത്. 30 ന് മുകളില്‍ പ്രായമുള്ളവര്‍ 3 പേര്‍ മാത്രമാണ്.

പരിശീലനത്തിലും ഗ്രൗണ്ടിലും നൂറു ശതമാനം ആത്മാര്‍ത്ഥത താരങ്ങള്‍ പുലര്‍ത്തുന്നുണ്ടെന്നും പരിശീലകന്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ താരങ്ങളായ സീമില്‍സന്‍ ഡംഗല്‍, ഹലിചരണ്‍ നര്‍സാരി, അനസ് എടത്തൊടിക, ധീരജ് സിംഗ് എന്നിവരെയാണ് ബ്ലാസറ്റേഴ്‌സ് ഈ സീസണില്‍ ടീമിലെത്തിച്ചിരിക്കുന്നത്. ഇവര്‍ക്കു പുറമേ മികച്ച വിദേശ താരങ്ങളും ടീമിലുണ്ട്.

ഈ മാസം 29ന് അത്‌ലറ്റികോ ഡി കൊല്‍ക്കത്തയും ബ്ലാസ്റ്റേഴ്‌സും തമ്മില്‍ നടക്കുന്ന മത്സരത്തോടെയാണ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more