| Sunday, 2nd September 2018, 9:58 am

എം.എല്‍.എ ആകുന്നതിന് മുമ്പ് തന്റെ ബാങ്ക് അക്കൗണ്ട് കാലിയായിരുന്നു: പ്രധാനമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: എം.എല്‍.എ ആകുന്നത് വരെ തന്റെ ബാങ്ക് അക്കൗണ്ട് ശൂന്യമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

“വിദ്യാര്‍ത്ഥികള്‍ക്കുള്ള അക്കൗണ്ട് സ്‌കൂളില്‍ പഠിക്കുന്ന കാലത്തുണ്ടായിരുന്നു. എന്നാല്‍ ആ അക്കൗണ്ട് എപ്പോഴും കാലിയായിരുന്നു. പിന്നീട് ഞാന്‍ ആ ഗ്രാമത്തില്‍ നിന്നും പോയി. എന്നാല്‍ ബാങ്ക് അക്കൗണ്ട് ക്ലോസ് ചെയ്തിരുന്നില്ല.”

ബാങ്കധികൃതര്‍ അക്കൗണ്ട് ക്ലോസ് ചെയ്യുന്നതിനായി തന്നെ അന്വേഷിച്ച് നടന്നിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പിന്നീട് 32 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ബാങ്കധികൃതര്‍ തന്റെ സമീപമെത്തിയത്.

ALOS READ: സ്റ്റാലിന്റെ കാല്‍തൊട്ട് വന്ദിക്കരുത്, പൂക്കള്‍ക്ക് പകരം പുസ്തകങ്ങള്‍ നല്‍കുക; വിപ്ലവകരമായ തീരുമാനങ്ങളുമായി ഡി.എം.കെ

“32 വര്‍ഷങ്ങള്‍ക്ക് ശേഷം അവര്‍ എന്നെ തേടി കണ്ടുപിടിച്ചു. എന്നിട്ട് പറഞ്ഞു ദയവ് ചെയ്ത്
ഒന്ന് ഒപ്പിടൂ…ഞങ്ങള്‍ക്ക് നിങ്ങളുടെ അക്കൗണ്ട് ക്ലോസ് ചെയ്യണം.”

പിന്നീട് ഗുജറാത്തിലെ എം.എല്‍.എയായതിനുശേഷമാണ് ശമ്പളം വാങ്ങാന്‍ ബാങ്ക് അക്കൗണ്ട് തുടങ്ങിയതെന്നും മോദി കൂട്ടിച്ചേര്‍ത്തു. അതിന് മുമ്പ് തന്റെ അക്കൗണ്ടില്‍ പണമില്ലായിരുന്നു- അദ്ദേഹം പറഞ്ഞു.

ഇന്നലെയാണ് ഐ.പി.പി.ബി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more