പാലക്കാട്: ഉപതെരഞ്ഞെടുപ്പ് പോളിങ്ങിന് ശേഷവും സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കണമെന്ന പോസ്റ്റിട്ട് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. ഫേസ്ബുക്ക് പോസ്റ്റില്‍ പോളിങ്ങ് കഴിഞ്ഞതിന് ശേഷം എന്‍.ഡി.എ വിജയിക്കുമെന്ന് കാണിക്കുന്ന പോസ്റ്റിലെ ചിത്രത്തിലാണ് വ്യത്യസ്തതയുള്ളത്.
പോളിങ്ങ് കഴിഞ്ഞതിന് ശേഷവും ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യുക എന്ന ടാഗ് ലൈനോട് കൂടിയ ചിത്രമാണ് കെ. സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
അതേസമയം രാവിലെ വോട്ടെടുപ്പ് തുടങ്ങി അവസാനിക്കുന്നത് വരെ സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കമെന്ന ഒരു പോസ്റ്റും കെ. സുരേന്ദ്രന്‍ സമൂഹമാധ്യമങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നില്ല. ഈ സാഹചര്യത്തിലാണ് വോട്ടെടുപ്പ് കഴിഞ്ഞതിന് ശേഷം സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കണമെന്ന പോസ്റ്റുമായി രംഗത്തെത്തുന്നത്.
സി.കൃഷ്ണകുമാറിനെ വിജയിപ്പിക്കുക എന്ന ടാഗ് ലൈനോടുകൂടി വോട്ടിങ് മെഷീനും ചിത്രവുമുള്ള പോസ്റ്റില്‍ അടിക്കുറിപ്പായി നല്‍കിയിരിക്കുന്നത്, ‘വടക്കുനാഥനു പിന്നാലെ വിശാലാക്ഷീ സമേത വിശ്വനാഥന്‍. പാലക്കാട് വിജയം എന്‍.ഡി.എയ്ക്ക്. മൂന്നാം സ്ഥാനത്ത് യു.ഡി.എഫ്…’ എന്നാണ്.
അതേസമയം മറ്റ് മുന്നണികള്‍ വോട്ട് ചെയ്തവര്‍ക്ക് നന്ദി അറിയിച്ചുകൊണ്ടുള്ള പോസ്റ്റുകള്‍ പങ്കുവെക്കുമ്പോഴാണ് കെ.സുരേന്ദ്രേന്റെ വിജയിപ്പിക്കണമെന്ന പോസ്റ്റും.
വോട്ടെടുപ്പ് അവസാനിച്ച ശേഷം വോട്ട് ചോദിക്കുന്ന സംസ്ഥാന പ്രസിഡന്റ് ആണ് ഐശ്യര്യം, പ്രസിഡന്റ് ഇങ്ങനെ പിന്നെ അണികളുടെ കാര്യം പറയണോ. ബൂത്തടച്ച് ഓഫീസര്‍മാര്‍ വീട്ടില്‍ പോയി ആ സമയത്ത് വിജയിപ്പിക്കാന്‍ പറഞ്ഞു പോസ്റ്റ് എന്നുള്‍പ്പെടെയുള്ള കമന്റുകളാണ് കെ. സുരേന്ദ്രന്റെ പോസ്റ്റിന് താഴെ വരുന്നത്.
Content Highlight: Didn’t the President know that the booths were locked; K. Surendran posted that the candidate should win even after the polls