ദിദിയര്‍ ദ്രോഗ്ബ വിരമിച്ചു
Football
ദിദിയര്‍ ദ്രോഗ്ബ വിരമിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 22nd November 2018, 8:50 am

20 വര്‍ഷത്തെ കളിജീവിതം അവസാനിപ്പിക്കുകയാണെന്ന് ചെല്‍സി ഇതിഹാസ താരം ദിദിയര്‍ ദ്രോഗ്ബ. കഴിഞ്ഞ 18 മാസമായി അമേരിക്കന്‍ ക്ലബ്ബായ ഫിനിക്‌സ് റൈസിങ്ങിന്റെ താരമാണ് ദ്രോഗ്ബ. ദ്രോഗ്ബയുടെ കൂടി ഉടമസ്ഥതയിലുള്ള ക്ലബ്ബാണ് ഫിനിക്‌സ് റൈസിങ്ങ്.

കളി അവസാനിപ്പിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയമാണിതെന്ന് ദ്രോഗ്ബ പറഞ്ഞു.

ഈ സീസണ്‍ അവസാനിക്കുന്നതോടെ വിരമിക്കുകയാണെന്ന് ദ്രോഗ്‌ബെ നേരത്തെ പറഞ്ഞിരുന്നു. യൂണൈറ്റഡ് സോക്കര്‍ ലീഗ് കപ്പ് ഫൈനലില്‍ ലൂയിസ് വില്ലെ സിറ്റിയോടായിരുന്നു താരത്തിന്റെ അവസാന മത്സരം. കളിയില്‍ ഫിനിക്‌സ് റൈസിങ് തോറ്റിരുന്നു.

അമേരിക്കയില്‍ രണ്ടാം ഡിവിഷന്‍ ക്ലബ്ബാണ് റൈസിങ് ഫ്ിനിക്‌സ്. അവസാന മത്സരങ്ങളില്‍ മികച്ച ഫോമിലായിരുന്നു ദ്രോഗ്‌ബെ കളിച്ചിരുന്നത്.

1998ല്‍ ഫ്രഞ്ച് ക്ലബ്ബായ ലെമാന്‍സിലൂടെ പ്രൊഫഷണല്‍ ഫുട്‌ബോളില്‍ അരങ്ങേറ്റം കുറിച്ച ദ്രോഗ്ബ തന്റെ 23ാം വയസ്സില്‍ മാത്രമാണ് മുന്‍നിര ക്ലബ്ബുകളില്‍ കളിക്കാനെത്തിയത്. 2004ല്‍ ചെല്‍സിയിലെത്തിയ താരം ക്ലബ്ബിനെ അവിഭാജ്യ ഘടകമായി.

ചെല്‍സിക്കു വേണ്ടി 164 ഗോളുകള്‍ നേടിയ ദ്രോഗ്ബ ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ഏറ്റവും അധികം ഗോളുകള്‍ നേടുന്ന വിദേശതാരമായി. ഐവറികോസ്റ്റ് താരമായ ദ്രോഗ്ബ ദേശീയ ടീമിനായി മൂന്ന് ലോകകപ്പുകളില്‍ 106 കളിയില്‍ 65 ഗോളും നേടിയിട്ടുണ്ട്.