| Monday, 28th January 2013, 12:45 am

ദിദിയര്‍ ദ്രോഗ്ബ ഗലാട്ടാസ്‌റെയില്‍ ചേര്‍ന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

അങ്കാര: ഐവറി കോസ്റ്റ് ക്യാപ്റ്റനും മുന്‍ ചെല്‍സി സ്ട്രൈക്കറുമായ ദിദിയര്‍ ദ്രോഗ്ബ ഗലാട്ടസറെയുമായി ചേരുന്നു. ഒന്നര വര്‍ഷത്തേക്കാണ് കരാര്‍ ഒപ്പിട്ടത്. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ദിദിയര്‍ ദ്രോഗ്ബ തന്റെ മനസ്സ് തുറന്നത്.[]

അതേസമയം രണ്ടര വര്‍ഷത്തെ കരാറായിരുന്നു ഷനൂഗയുമായി ദ്രോഗ്ബയ്ക്ക് ഉണ്ടായിരുന്നത്. എന്നാല്‍ ഒരാഴ്ച 3,00,000 ഡോളര്‍ വരുമാനമുണ്ടായിരുന്നു. കഴിഞ്ഞ മാസം വരെ ദ്രോഗ്ബ ഷനൂഗക്ക വേണ്ടി കളിച്ചിരുന്നു.

എന്നാല്‍ പെട്ടന്ന് തന്നെ ഈ വര്‍ഷം ആദ്യം അവധിക്ക് അപേക്ഷിക്കുകയായിരുന്നു. എന്നാല്‍ ഫിഫ ഈ അപേക്ഷ നിരസിച്ചു. എന്നാല്‍ എല്ലാ ഊഹാപോഹങ്ങള്‍ക്കും വിരാമമിട്ട ദ്രോഗ്ബ ഒടുവില്‍ യൂറോപ്പിലേക്ക് തന്നെ മടങ്ങുകയായിരുന്നു.

ഈ കാര്യം ടെര്‍ക്കി ഉറപ്പിക്കുകയും ചെയ്തു. അതേസമയം  ഗലാട്ടാസ്‌റെയുമായി  അടുത്തമസം 16 കളികള്‍ കളിക്കാന്‍ ധാരണയായിട്ടുണ്ട. കൂടാതെ ദ്രോഗ്‌ബെയുടെ സപകളിക്കാരനായ നിക്കോളാസ് എനല്‍ക്ക് ഷനൂഗ.ുമായുള്ള കരാര്‍ അവസാനിപ്പിച്ചിട്ടുണ്ട്. നിക്കോളാസ് ഇറ്റാലിയന്‍ ടീമായ ജുവന്റസുമായി പുതിയ കരാര്‍ ഉറപ്പിച്ചതായാണ് വിവരം.

ദ്രോഗ്ബയും നിക്കോളാസുമായിരുന്നു കഴിഞ്ഞ ചൈനീസ് സൂപ്പര്‍ ലീഗിലെ മിന്നും താരങ്ങള്‍. താരങ്ങളുടെ ഈ പിന്‍മാറ്റം ലീഗിന്റെ വിശ്വാസതയെ തന്നെ ചോദ്യം ചെയ്യുന്നുണ്ടെന്ന് ചൈനീസ് സോസര്‍ ചീഫ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.

ചെല്‍സിയക്കുവേണ്ടി 157 തവണ 341 കളികള്‍ ദ്രോഗ്ബ കളിച്ചിട്ടുണ്ട. കഴിഞ്ഞ ചെല്‍സി.ന്‍ ച്ാമ്പ്യന്‍സ് ലീഗില്‍ ഏറ്റവും നല്ല നിശ്ചയദാര്‍ഡ്യമുള്ള് കളിക്കരനായിരുന്നു ദ്രോഗ്ബ. ബയേണ്‍മ്യൂണിക്കിനെ പെനാല്‍ട്ടികിക്കിലൂടെ ദ്രോഗ്ബ തളച്ചിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more