[]മദ്യം സ്ത്രീയിലും പുരുഷനിലുമുണ്ടാക്കുന്ന മാറ്റങ്ങള്‍ വ്യത്യസ്തമാണോ. കുടിച്ച് കിക്കായി സ്ത്രീയും പുരുഷനും പറയുന്നതും ചെയ്യുന്നതും ഒരേ കാര്യങ്ങളാണോ? മദ്യത്തോടുള്ള രണ്ട് കൂട്ടരുടേയും സമീപനം ഒരേ പോലെയാണോ? []
സംശയങ്ങള്‍ ഒരുപാട് ഉത്തരങ്ങള്‍ കണ്ടെത്തുക കുറച്ച് പ്രയാസവും. സ്ത്രീയുടെയും പുരുഷന്റേയും മദ്യപാനവുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ ഇതാ,
പലകാരണങ്ങള്‍കൊണ്ടാണ് എല്ലാവരും മദ്യപിക്കുന്നതും. സന്തോഷം കൊണ്ടും സങ്കടം കൊണ്ടും ആളുകള്‍ മദ്യപിക്കുന്നു. മദ്യപിച്ചാല്‍ സ്ത്രീയും പുരുഷനും ഒരേപോലെ പെരുമാറില്ലെന്ന് പലര്‍ക്കും അനുഭവം കൊണ്ട് അറിയുന്ന കാര്യമാണ്. എന്നാല്‍ മദ്യപിച്ചതിന് ശേഷം കിക്ക് വിട്ടാല്‍ ഇവരുടെ മാനസിക വിചാരങ്ങള്‍ എങ്ങനെയാണെന്ന് കൂടി നോക്കാം.
പുരുഷന്മാരില്‍ ദേഷ്യമാണ് മദ്യപാനത്തിനുളള പ്രധാന കാരണമത്രേ. സന്തോഷമോ സങ്കടമോ ഇല്ലാതെ തന്നെ പുരുഷന്മാര്‍ മദ്യപിക്കുമെന്നും വിദഗ്ധര്‍ പറയുന്നു. സന്തോഷവും സങ്കടവുമല്ലാതെ മദ്യപാനത്തിന് പ്രചോദിപ്പിക്കാന്‍ വേറെയും കാരണങ്ങളുണ്ടെന്നും ഇവര്‍ പറയുന്നു.
സ്ത്രീയേയും പുരുഷനേയും മ്ദ്യാപാനത്തില്‍ കൊണ്ടെത്തിക്കുന്ന കാരണങ്ങള്‍ വ്യത്യസ്തമാണെങ്കിലും അതില്‍ സ്‌ന്തോഷത്തിനും സങ്കടത്തിനും അപ്പുറം മറ്റ് പലതുമുണ്ടെന്നാണ് പറയുന്നത്.
മദ്യപാനത്തിലൂടെ വിഷമങ്ങള്‍ ഇല്ലാതാക്കാമെന്നത് വെറും മിഥ്യാധാരണയാണെന്നും വിദഗ്ധര്‍ പറയുന്നു. സ്ത്രീ പുരുഷ വ്യത്യാസമന്യേ ഇത് ഒരുപോലെയാണ്. അപ്പോള്‍ വിഷമങ്ങള്‍ മറക്കാനാണ് മദ്യപിക്കുന്നതെന്ന മദ്യപാനികളുടെ സ്ഥിരം വാദത്തില്‍ കഴമ്പില്ലെന്നും വ്യക്തമായി.
പഠനത്തില്‍ തെളിഞ്ഞ രസകരമായ കാര്യം എന്താണെന്നാല്‍ മദ്യപാനത്തിന് ശേഷം ആളുകളില്‍ സന്തോഷം കുറയുന്നു എന്നതാണ്. ഇതും നമ്മുടെ പൊതു ധാരണയ്ക്ക് എതിരാണ്. മദ്യപാനത്തിന് ശേഷം കൂടുതല്‍ റിലാക്‌സാവുന്നു ്എന്നാണ് പൊതുവേയുള്ള വിശ്വാസം.
മദ്യത്തിന്റെ കെട്ട് കൂടുതലായി ഉണ്ടാകുക സ്ത്രീകളെ തന്നെയാണ്. 246 ഓളം കേസുകള്‍ പഠിച്ചതിന് ശേഷമാണ് വിദഗ്ധര്‍ ഈ നിഗമനത്തിലെത്തിയിരിക്കുന്നത്.