| Monday, 25th January 2021, 2:39 pm

നേതാജിയുടെ ചിത്രത്തിന് പകരം രാഷ്ട്രപതി അനാച്ഛാദനം ചെയ്തത് ബംഗാളിന്റെ നടന്റെയോ? ; ട്വിറ്ററില്‍ വ്യാപക വിമര്‍ശനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125ാം ജന്മദിനത്തോടനുബന്ധിച്ച് രാഷ്ട്രപതി ഭവനില്‍ നടന്ന  ഛായാചിത്ര അനാച്ഛാദനത്തില്‍ നേതാജിയുടെ ചിത്രം മാറിപ്പോയതായി വിമര്‍ശനം.

നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ചിത്രത്തിന് പകരം രാഷ്ട്രപതി രാംനാഥ് കോവിന്ദ് അനാച്ഛാദനം ചെയ്തത് ബംഗാളി നടന്റെ ചിത്രമാണെന്ന ആരോപണമാണ് ഉയരുന്നത്.

സുഭാഷ് ചന്ദ്രബോസിന്റെ ബയോപികില്‍ നേതാജിയുടെ വേഷം ചെയ്ത പ്രസന്‍ജിത് ചാറ്റര്‍ജിയുടെ ചിത്രമാണ് രാഷ്ട്രപതി ഭവനില്‍ അനാച്ഛാദനം ചെയ്തതെന്നാണ് സാമൂഹിക മാധ്യമങ്ങളിലൂടെ നിരവധി പേര്‍ ചൂണ്ടിക്കാട്ടുന്നത്.

ജനുവരി 23നാണ് നേതാജിയുടെ ഛായാചിത്രം അനാച്ഛാദന ചടങ്ങ് രാഷ്ട്രപതി ഭവനില്‍ നടന്നത്. രാംനാഥ് കോവിന്ദ് ചിത്രം അനാച്ഛാദനം ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ പ്രസിഡന്റ് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക പേജില്‍ പങ്കുവെക്കുകയും ചെയ്തിരുന്നു.

ഇതോടെയാണ് ചിത്രം മാറിയെന്ന് ചൂണ്ടിക്കാട്ടി മഹുവ മൊയ്ത്ര എം.പി ഉള്‍പ്പെടെ നിരവധി പേര്‍ രംഗത്തെത്തിയത്.

‘അഞ്ചുലക്ഷം രൂപ രാമക്ഷേത്രത്തിന് സംഭാവന നല്‍കിയതോടെ നേതാജിയുടെ ബയോപിക്കില്‍ അഭിനയിച്ച പ്രസന്‍ജിത് ചാറ്റര്‍ജിയുടെ ചിത്രം രാഷ്ട്രപതി അനാച്ഛാദനം ചെയ്തു.

ഇന്ത്യയെ ദൈവം രക്ഷിക്കട്ടെ (കാരണം സര്‍ക്കാറിന് തീര്‍ച്ചയായും അത് കഴിയില്ല)’ എന്നായിരുന്നു മഹുവ മൊയ്ത്ര ട്വീറ്റ് ചെയ്തത്. അതേസമയം വിഷയത്തില്‍ രാഷ്ട്രപതി ഭവന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Did the President Unveil a Photo of Actor Prosenjit as Netaji?

We use cookies to give you the best possible experience. Learn more