ന്യൂദല്‍ഹി: കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായ പോസ്റ്റാണ് യു.പിയില്‍ ഏഴ് മണ്ഡലങ്ങളില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ക്ക് 211820 വോട്ടുകളും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് 1,40,295 വോട്ടുകളുമാണ് ലഭിച്ചതെന്ന്. ‘ഇ.വി.എം അട്ടിമറിയിലൂടെയല്ലാതെ എങ്ങനെ ഇത് സാധ്യമാകും’? എന്ന ചോദ്യമുയര്‍ത്തിയായിരുന്നു ഈ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.
ബി.ജെ.പി സ്ഥാനാര്‍ത്ഥികളായ ഏഴ് പേരുടെ പേരും അതിനുനേരെ അവര്‍ക്കു ലഭിച്ച വോട്ട് 211820 എന്നും രേഖപ്പെടുത്തിയായിരുന്നു പ്രചരിച്ച പോസ്റ്റ്. 140295 വോട്ടുകിട്ടിയെന്നു പറയുന്ന മറുകോളത്തില്‍ കോണ്‍ഗ്രസ് എന്ന് മുകളില്‍ നല്‍കിയതല്ലാതെ സ്ഥാനാര്‍ത്ഥിയുടെ പേര് പരാമര്‍ശിച്ചിരുന്നില്ല.
എന്നാല്‍ ഇത് വസ്തുതാവിരുദ്ധമായ പ്രചരണമാണെന്നാണ് തെരഞ്ഞെടുപ്പു കമ്മീഷന്റെ വെബ്‌സൈറ്റില്‍ നല്‍കിയ കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്.
ഭോലാ സിങ് (ബുലന്ദ്ശഹര്‍), മനേകാ ഗാന്ധി (സുല്‍ത്താന്‍പൂര്‍), ഉപേന്ദ്ര നര്‍സിങ് (ബാരാബങ്കി), ഹരീഷ് ദ്വിവേദി (ബസ്തി), സത്യപാല്‍ സിങ് (ബാഗ്പത്), സാങ് മിത്ര മൗര്യ (ബദൗണ്‍), കുന്‍വാര്‍ ഭര്‍ടേന്ദ്ര സിങ് (ബിജ്‌നൗര്‍) എന്നീ സ്ഥാനാര്‍ത്ഥികളുടെ പേരിലായിരുന്നു വ്യാജ പ്രചരണം നടന്നത്.
തെരഞ്ഞെടുപ്പു കമ്മീഷന്റെ സൈറ്റിലെ കണക്കുപ്രകാരം ഇവര്‍ക്കു ലഭിച്ച വോട്ടുകള്‍:
ഭോലാ സിങ്: 677196
മനേകാ ഗാന്ധി: 458281
ഉപേന്ദ്ര സിങ് റാവത്ത്: 535594
ഹരീഷ് ദ്വിവേദി: 469214
സത്യപാല്‍ സിങ്: 519631
സാങ് മിത്ര മൗര്യ: 510343
ഭര്‍ടേന്ദ്ര സിങ്: 488061