ന്യൂദല്‍ഹി: പെട്രോള്‍ വില ലിറ്ററിന് മൂന്നു രൂപയും സബ്‌സിഡി ഇല്ലാത്ത പാചകവാതക സിലിണ്ടറിന് 54 രൂപയും കുറച്ചു.
ആഗോള വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വിലയിടിവാണ് പെട്രോളിന്റെ വിലക്കുറവിന് പ്രധാന കാരണമായിരിക്കുന്നത്
മെയ് ഒന്ന് മുതല്‍ പുതുക്കിയ വില പ്രാബല്ല്യത്തില്‍ വരും.[]
പുതുക്കി നിശ്ചയിച്ചിരിക്കുന്ന വില പ്രകാരം ഡല്‍ഹിയില്‍ 901 രൂപയുണ്ടായിരുന്ന സിലിണ്ടറിന് ഇനി മുതല്‍ 847 രൂപയായിരിക്കും.
രണ്ടു മാസ കാലയളവിനുള്ളില്‍ ഇത് നാലാം തവണയാണ് പെട്രോളിന് വില കുറയുന്നത്.
മാര്‍ച്ച് 16ന് 2.40 രൂപ, ഏപ്രില്‍ ഒന്നിന് 2 രൂപ, ഏപ്രില്‍ 16ന് 1.20 രൂപ എന്നിങ്ങനെയാണ് വില കുറഞ്ഞിരുന്നത്.
എന്നാല്‍ അതിനു തൊട്ടുമുമ്പ് മാര്‍ച്ച് രണ്ടിന് ഒരുരൂപ 40 പൈസയും ഫിബ്രവരി 16ന് ഒന്നര രൂപ വില വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു.
രണ്ടു മാസത്തിനുള്ളില്‍ ഏഴു രൂപയുടെ കുറവാണ് പെട്രോള്‍ വിലയില്‍ ഉണ്ടായിരിക്കുന്നത്.
68.17 രൂപയാണ് കേരളത്തില്‍ പെട്രോളിന്റെ നിലവിലെ വില. അതേസമയം ഡീസല്‍ വിലയില്‍ മാറ്റമില്ലാതെ തുടരും.
സര്‍ക്കാര്‍ വില നിയന്ത്രണം എടുത്തു കളഞ്ഞതോടെ രണ്ടാഴ്ച്ച കൂടുമ്പോള്‍ പെട്രോള്‍ കമ്പനികള്‍ പെട്രോള്‍ വില പുനപരിശോധിക്കാറുണ്ട്.